സ്കൂട്ടർ നിയന്ത്രണം വിട്ട് മേൽപ്പാലത്തിൽ നിന്ന് സർവീസ് റോഡിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം 

തിരുവനന്തപുരം: ദേശീയ പാതയില്‍ വെണ്‍പാലവട്ടത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് താഴേക്ക് വീണ് യുവതി മരിച്ചു.

കുഞ്ഞടക്കം 3 പേർ മേല്‍പ്പാലത്തില്‍ നിന്ന് താഴെയുള്ള സർവീസ് റോഡിലേയ്ക്ക് വീണു.

കോവളം വെള്ളാർ സ്വദേശിനിയായ സിമി (32) ആണ് മരിച്ചത്.

മകള്‍ ശിവന്യ (3), സഹോദരി സിനി(32) എന്നിവർക്കാണ് പരിക്കേറ്റത്.

  മഴക്കമ്മി; കെ.ആർ.എസ് ജലനിരപ്പ് 81 അടി താഴ്ന്നു, തമിഴ്‌നാടിന് വെള്ളം തുറന്നുവിടുന്നത് വെല്ലുവിളിയായി

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്.

ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

പരിക്ക് ഗുരുതരമായതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് സിമിയെ മാറ്റിയെങ്കിലും വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു.

പേട്ട പോലീസ് നടപടികള്‍ സ്വീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts