നഗരത്തിൽ നിന്നും അജ്ഞാതർ തട്ടിക്കൊണ്ടുപോയ വ്യവസായിയെ പോലീസ് രക്ഷപ്പെടുത്തി

ബെംഗളൂരു : ബെംഗളൂരുവിൽനിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയ വ്യവസായിയും ഓഹരിവിപണി നിക്ഷേപകനുമായ അസ്മീറ രാജുവിനെ പോലീസ് രക്ഷപ്പെടുത്തി.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റുചെയ്തു.

ജൂൺ 16-നാണ് അസ്മീറയെ എം.ജി. റോഡിൽനിന്ന് ഒരുസംഘമാളുകൾ തട്ടിക്കൊണ്ടു പോയത്.

തെലങ്കാനയിലെ വനമേഖലയിലേക്കാണ് കൊണ്ടുപോയത്.

മോചിപ്പിക്കുന്നതിനായി അഞ്ചുകോടി രൂപയാണ് സംഘം ആവശ്യപ്പെട്ടത്.

  ബീഫ് വിവാദത്തെ തുടർന്നുണ്ടായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ഷിയാസ്

തുടർന്ന് അസ്മീറയുടെ സുഹൃത്ത് നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.

ബെംഗളൂരു പോലീസ് തെലങ്കാനയിലെത്തിയാണ് അസ്മീറയെ രക്ഷപ്പെടുത്തിയത്.

കഴിഞ്ഞ ആറു മാസത്തോളമായി എം.ജി. റോഡിലെ സ്വകാര്യ ഹോട്ടലിലായിരുന്നു അസ്മീറ താമസിച്ചിരുന്നത്.

16-ന് രാത്രി ഭക്ഷണം കഴിക്കാനിറങ്ങിയപ്പോളാണ് പത്തോളം വരുന്ന സംഘം വാഹനത്തിലെത്തി തട്ടിക്കൊണ്ടുപോയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം: 3 മരണം; ശരീരഭാ​ഗങ്ങൾ ചിതറിയ നിലയിൽ നാൽപതോളം പേർക്ക് പരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us