ദർശൻ പെട്ടെന്ന് ദേഷ്യം വരുന്ന ആളാണെന്ന് നടി അനുഷാ റായ്

ബെംഗളൂരു: രേണുകാ സ്വാമി കൊലക്കേസില്‍ അറസ്റ്റിലായ നടന്‍ ദര്‍ശന്‍ പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരനാണെന്ന് കന്നഡ നടി അനുഷാ റായ്.

കേസുമായി ബന്ധപ്പെട്ട് ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അനുഷ ഇക്കാര്യം പറഞ്ഞത്.

ദര്‍ശന്‍ ഒരു കൊലക്കേസില്‍ ഉള്‍പ്പെട്ടതായി വിശ്വസിക്കാനാവുന്നില്ലെന്ന് അനുഷ റായ് പറഞ്ഞു.

അദ്ദേഹം വളരെ എളിമയും കരുതലുമുള്ള വ്യക്തിയായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ക്ഷിപ്രകോപ സ്വഭാവമുള്ളയാളാണ് ദര്‍ശന്‍.

  'നടന്നു പോയാൽ ഇതിലും വേഗം എത്താമായിരുന്നു'; ഔട്ടർ റിംഗ് റോഡിലെ 3 മണിക്കൂർ ട്രാഫിക് ദുരിതം പങ്കുവെച്ച് ബെംഗളൂരു സ്വദേശി, പോസ്റ്റ് വൈറൽ

അതേസമയം, എളിമയും കാത്തുസൂക്ഷിച്ചിരുന്നു.

അദ്ദേഹം എല്ലാ കാര്യത്തിലും കോപപ്പെടുന്നയാളല്ല.

ആളുകളോട് ശ്രദ്ധാപൂര്‍വ്വം സംസാരിക്കുന്നു.

തന്റെ ഈ ദേഷ്യത്തേക്കുറിച്ച്‌ ദര്‍ശന്‍തന്നെ പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്.’ അനുഷ ചൂണ്ടിക്കാട്ടി.

അതേസമയം ദര്‍ശനും പവിത്രയും തമ്മിലുള്ള ബന്ധത്തേക്കുറിച്ച്‌ തനിക്കറിയില്ലായിരുന്നെന്ന് അനുഷ റായ് വ്യക്തമാക്കി.

ദര്‍ശന്റെ ഭാര്യയും മകനും അനുഭവിക്കുന്ന സൈബര്‍ ആക്രമണത്തെ അനുഷ അപലപിക്കുകയും ചെയ്തു.

രേണുകാസ്വാമി കൊലക്കേസില്‍ നിന്ന് രക്ഷപ്പെടാന്‍ 30 ലക്ഷംരൂപ നല്‍കിയതായി ദര്‍ശന്‍ കുറ്റസമ്മതം നടത്തിയിരുന്നു.

മറ്റൊരു പ്രതിയായ പ്രദോഷിനാണ് പണം നല്‍കിയത്.

  പോസ്റ്റ് ഓഫീസിലെത്തിയ ലഘുഭക്ഷണപ്പെട്ടിയിൽ മൂന്ന് കോടി രൂപയുടെ ഹൈഡ്രോ കഞ്ചാവ് കണ്ടെത്തി!

പണം പ്രദോഷിന്റെ വീട്ടില്‍നിന്ന് പോലീസ് കണ്ടെടുക്കുകയുംചെയ്തു.

രേണുകാസ്വാമിയുടെ മൃതദേഹം മറവുചെയ്യാനും തന്റെ പേര് പുറത്തുവരാതിരിക്കാനുമാണ് ദര്‍ശന്‍ കൂട്ടാളികള്‍ക്ക് കൊടുക്കാനായി പണം നല്‍കിയതെന്നാണ് പോലീസ് അറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി യുവാവിനെ വെട്ടിക്കൊന്നു; രണ്ടുപേർ പോലീസ് പിടിയിൽ
[masterslider id="10"]

Related posts