ഗർഭിണിയായ യുവതി വീട്ടിനുള്ളിൽ മരിച്ച നിലയിൽ; മക്കളെയും ഭർത്താവിനെയും കാണാനില്ല

പാലക്കാട്: കരിമ്പയിൽ ഗർഭിണിയായ യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.

കരിമ്പ വെട്ടം പടിഞ്ഞാകരയിൽ സജിതയാണ് (26) മരിച്ചത്. ഇന്ന് രാവിലെയാണ് സജിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇവരുടെ മക്കളെയും ഭർത്താവിനെയും കാണാനില്ലെന്ന് പരാതിയുണ്ട്.

ഇരുവരും ഇന്നലെ രാത്രി വഴക്കു കൂടിയതായും രണ്ടു കുട്ടികളുമായി ഭർത്താവ് പോണ്ടിച്ചേരിയിലേക്ക് കടന്നതായി സംശമുണ്ടെന്ന് ബന്ധുക്കൾ പറയുന്നു.

  പെട്രോൾ തീരുന്നോ? പരിഭ്രാന്തരായി പെട്രോൾ പമ്പുകളിലേക്ക് ജനത്തിരക്ക്, ആളുകളെത്തുന്നത് ബാരലുകളുമായി

ഭർത്താവ് സ്ഥിരമായി മദ്യപിച്ചെത്തി പ്രശ്നം ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

പോലീസും വിരലടയാള വിദഗ്തരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയുടെ ഉൾചലനങ്ങൾ വിരൽത്തുമ്പിൽ; ഇൻ്ററാക്റ്റീവ് മാപ്പുമായി ബെംഗളൂരുവിലെ മലയാളി ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us