ചെവികൾ അറുത്തു, വൃഷണങ്ങൾ അടിച്ചു പൊട്ടിച്ചു; നടൻ ദർശൻ ആരാധകനോട് കാണിച്ച ക്രൂരതകൾ ഇങ്ങനെ 

ബെംഗളൂരു: കന്നഡ സൂപ്പർസ്റ്റാർ ദർശനും സംഘവും ചേർന്ന് കാെലപ്പെടുത്തിയ രേണുക സ്വാമി മരിക്കുന്നതിന് മുൻപ് നേരിട്ടത് കൊടിയ പീഡ‍നങ്ങളെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

ശരീരമാസകലും മുറിവേറ്റ രേണുകാ സ്വാമിയുടെ ചെവി അറുത്തുമാറ്റുകയും വൃഷണം ചതയ്‌ക്കുകയും ചെയ്തിട്ടുണ്ട്.

കൊല്ലുന്നതിന് മുൻപ് യുവാവിന് ഷോക്ക് ഏല്‍പ്പിച്ചതായുള്ള വാർത്തകളും നേരത്തെ വന്നിരുന്നു.

ക്രൈം ബ്രാഞ്ച് പകർത്തിയ ചിത്രങ്ങളാണ് പുറത്തുവന്നത്.

  ബെംഗളൂരുവിൽ വീടിനുള്ളിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി

കൈയിലും നെഞ്ചിലും മുതുകിലും ചതഞ്ഞ് നീലിച്ച പാടുകളുണ്ട്.

വൃഷണം അടിയേറ്റ് തകർന്നു, ഒരു ചെവി നഷ്ടമായിരുന്നു.

താടിയെല്ലുകള്‍ തകർന്ന് വായും വികൃതമായിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.

ദർശന് ഭാര്യയുമായുള്ള ബന്ധം വഷളാകാൻ കാരണം നടി പവിത്ര ഗൗഡ‍ എന്ന കാമുകിയാണെന്ന് തിരിച്ചറിഞ്ഞ ആരാധകൻ രേണുക സ്വാമി അവർക്ക് അശ്ലീല മെസേജുകള്‍ അയക്കുകയായിരുന്നു.

നടിയുടെ നിർദ്ദേശത്തിലാണ് ദർശനും ആരാധക സംഘവും ചേർന്ന് രേണുക സ്വാമിയെ ക്രൂരമായി കൊലപ്പെടുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts