ഇന്ദിരാഗാന്ധി ഭാരത മാതാവാണെന്നുള്ള പ്രസ്താവനയിൽ ഉറച്ച് സുരേഷ് ഗോപി 

തൃശൂർ: ഇന്ദിരാഗാന്ധി ഭാരത മാതാവാണെന്നുള്ള പ്രസ്താവനയില്‍ ഉറച്ച്‌ കേന്ദ്ര മന്ത്രി സുരേഷ് ഗോപി.

തന്റെ പ്രസ്താവനയില്‍ തെറ്റില്ലെന്നും എന്നാല്‍ ചിലര്‍ പ്രസ്താവന തെറ്റായി ചിത്രീകരിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു.

ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി ഇന്ദിരാ ഗാന്ധി സ്മൃതി തുടര്‍ന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.

ഭാരത മാതാവ് ഇന്ദിരാഗാന്ധിയാണെന്ന പരാമര്‍ശം സുരേഷ് ഗോപി വീണ്ടും ആവര്‍ത്തിച്ചു.

പരാമര്‍ശത്തിനെതിരെ നേരത്തെ വി മുരളീധരന്‍ രംഗത്തെത്തിയിരുന്നു.

  ബെംഗളൂരുവിൽ എൽ.പി.ജി പ്രതിസന്ധി രൂക്ഷം; പകുതിയോളം പമ്പുകൾ അടച്ചു

രാജ്യത്തെ അടിയന്തരാവസ്ഥ കാലത്ത് ജനസംഘം നേതാക്കളെ ജയിലിലടച്ച നേതാവാണ് ഇന്ദിരാ ഗാന്ധി.

ഇതുവരെ ബിജെപി അംഗീകരിക്കാത്ത നേതാവിനെയാണ് കഴിഞ്ഞദിവസം സുരേഷ് ഗോപി ഭാരത മാതാവെന്ന് വിശേഷിപ്പിച്ചത്.

പ്രസ്താവനയില്‍ വി മുരളീധരന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും വീണ്ടും സുരേഷ് ഗോപി നിലപാടില്‍ മാറ്റമില്ലെന്ന് തിരുവനന്തപുരത്ത് നടന്ന സ്വീകരണ പരിപാടിയില്‍ ആവര്‍ത്തിച്ചു.

സംസ്ഥാന നേതൃത്വം കയ്യാളുന്ന വി മുരളീധരന്‍ പക്ഷത്തിന് സുരേഷ് ഗോപിയുടെ നിലപാടുകളില്‍ അതൃപ്തി നിലനില്‍ക്കെ പി കെ കൃഷ്ണദാസാണ് സജീവമായി തിരുവനന്തപുരത്തെ സ്വീകരണ പരിപാടികളില്‍ സുരേഷ് ഗോപിക്കൊപ്പം ഉണ്ടായിരുന്നത്.

  അജിത് പവാറിന്റെ മരണം കൊലപാതകമോ? പൈലറ്റിന്റെ നിയമനത്തിലും വിമാനത്തിന്റെ പഴക്കത്തിലും ദുരൂഹത; ബെംഗളൂരുവിൽ എഫ്‌ഐആർ

കേരളത്തിലെ കേന്ദ്രമന്ത്രിമാര്‍ ഒന്നും ചെയ്തില്ലെന്ന പ്രതികരണത്തിനു പിന്നാലെ ഭാരത മാതാവ് ഇന്ദിരാ ഗാന്ധി ആണെന്ന പ്രസ്താവന കൂടി ആയതോടെ സുരേഷ് ഗോപിക്കെതിരെ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പടയൊരുക്കം കൂടുതല്‍ ശക്തമാവുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാജിനെയും രുക്മിണിയെയും അൺഫോളോ ചെയ്ത് ഋഷഭ് ഷെട്ടി; കന്നഡ സിനിമാലോകത്ത് അഭ്യൂഹങ്ങൾ ശക്തം
[masterslider id="10"]

Related posts

Click Here to Follow Us