സണ്ണി ലിയോണിയുടെ പരിപാടിക്ക് വിലക്ക്

പോൺ സ്റ്റാറിൽ നിന്നും ബോളിവുഡിലേക്ക് ചേക്കേറി തന്റേതായ ഇടം നേടിയെടുത്ത താരമാണ് സണ്ണി ലിയോണി.

ജിസ്മം-2 വിലൂടെഹിന്ദി സിനിമയിൽ ശ്രദ്ധിക്കപ്പെട്ട താരം ക്രമേണ തെന്നിന്ത്യൻ സിനിമകളിലും ചുവടുറപ്പിച്ചു.

സിനിമാ അഭിനയവും സാമൂഹ്യപ്രവർത്തനങ്ങളും സ്റ്റേജ് ഷോകളുമെല്ലാമായി സജീവമാണ് താരം.

ഇപ്പോഴിതാ സണ്ണി ലിയോണിയുടെ നൃത്തപരിപാടിക്ക് കേരള സര്‍വകലാശാല അനുമതി നിഷേധിച്ചെന്ന വാർത്തയാണ് പുറത്തു വരുന്നത്.

  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!

ക്യാമ്പസിലെ എഞ്ചിനീയറിംഗ് കോളേജില്‍ ജൂലൈ 5ന് നടക്കാനിരുന്ന പരിപാടിക്ക് ആണ് വിസി ആണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

പുറത്തു നിന്നുള്ളവരുടെ സംഗീത പരിപാടികള്‍ക്കുള്ള സര്‍ക്കാര്‍ വിലക്ക് ഉന്നയിച്ചാണ് നടപടി.

കുസാറ്റിലെ അപകടത്തിന് ശേഷം ഇത്തരം പരിപാടികള്‍ക്കുള്ള വിലക്ക് ശക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു.

കുസാറ്റിലെ ടെക്‌ഫെസ്റ്റിനിടെ നടന്ന അപകടത്തില്‍ നാലുപേര്‍ മരിച്ചിരുന്നു.

  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വൻ വ്യാജമരുന്ന് വേട്ട: 5 കോടിയുടെ വ്യാജമരുന്നുകളും ലേബലുകളും പിടിച്ചെടുത്തു
[masterslider id="10"]

Related posts