പാൽ സ്വീകരിക്കുന്നില്ലെന്ന ആരോപണം തള്ളി ഹാസൻ ഡി.സി.സി. ബാങ്ക് പ്രസിഡന്റ്

ബെംഗളൂരു : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജെ.ഡി.എസിന് വോട്ടുചെയ്യാത്തതിനാൽ പ്രദേശവാസികളിൽനിന്ന് സോമനഹള്ളി മിൽക്ക് പ്രൊഡ്യൂസേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പാൽ സ്വീകരിക്കുന്നില്ലെന്ന ആരോപണം ശരിയല്ലെന്ന് ഹാസൻ ജില്ലാ കോ-ഓപ്പറേറ്റീവ് സെൻട്രൽ (ഡി.സി.സി.) ബാങ്ക് പ്രസിഡന്റ് നാഗരാജ് പറഞ്ഞു.

ആരോപണം രാഷ്ട്രീയലക്ഷ്യം വെച്ചുള്ളതാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. എല്ലാ ദിവസത്തെയുംപോലെ ബുധനാഴ്ചയും പാൽ സ്വീകരിച്ചിരുന്നുവെന്നും പാൽ കൊടുത്തശേഷമാണ് കർഷകർ പ്രതിഷേധിക്കാനെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും

മിൽക്ക് പ്രൊഡ്യൂസേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പാൽ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ബുധനാഴ്ചയാണ് കർഷകർ ഹാസൻ ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിനുമുന്നിൽ പ്രതിഷേധിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് ഗുട്കയ്ക്കും പാൻ മസാലയ്ക്കും പൂർണ നിരോധനം; വിലക്ക് ഒരു നിശ്ചിത വർഷം വരെ 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts