ബസും ലോറിയും കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്ക്

ബെംഗളൂരു : ബണ്ട്വാളിൽ കർണാടക ആർ.ടി.സി. ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് വിദ്യാർഥി ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റു.

വാഗ്ഗയ്ക്ക് സമീപം കഡബെട്ടു ക്രോസ് റോഡിൽ ബുധനാഴ്ച വൈകീട്ടാണ് അപകടം. ബസ് ഡ്രൈവർ ഉമേഷ്, ലോറി ഡ്രൈവർ മഹേഷ്, ബസ് യാത്രക്കാരായ നളിനി, മധുര, രക്ഷൻ, രാജേഷ്, വേണുഗോപാൽ, തരന്ത, രോഹിണി എന്നിവർക്കാണ് പരിക്കേറ്റത്.

  കനത്ത മഴയിൽ മുങ്ങി ബെംഗളൂരുവിലെ ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ മണിക്കൂറുകളോളം നീണ്ട വൻ ഗതാഗതക്കുരുക്ക്

ഇവരെ ബണ്ട്വാൾ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. മംഗളൂരുവിൽ നിന്ന് ബെൽത്തങ്ങാടിയിലേക്ക് പോകുകയായിരുന്ന ബസും എതിരേവന്ന ലോറിയും കരിഞ്ച കഡബെട്ടു ക്രോസ് റോഡിലെ വളവിലാണ് അപകടത്തിൽപ്പെട്ടത്.

അമിതവേഗത്തിൽ വന്ന ലോറി വളവിൽ വെച്ച് നിയന്ത്രണം വിട്ട് ബസിൽ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ബസിൽ ഇടിച്ച് ലോറി മറിഞ്ഞു.

കരിഞ്ച കഡബെട്ടു വളവ് സ്ഥിരം അപകടമേഖലയാണെന്നും അധികൃതർ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൻസർ ബാധിച്ച ആരാധകനെ വീഡിയോ കോളിൽ വിളിച്ച് നടൻ യാഷ്; ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ
[masterslider id="10"]

Related posts