നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട അധ്യാപകൻ അറസ്റ്റിൽ 

പാട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആരും വോട്ടുചെയ്യരുതെന്ന് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ട അദ്ധ്യാപകൻ അറസ്റ്റിൽ.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ചാണ് അദ്ധ്യാപകനെതിരായ നടപടി.

മുസാഫർപുരിലെ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂള്‍ അദ്ധ്യാപകനായ ഹരേന്ദ്ര രജക്കാണ് സൗജന്യ ഭക്ഷ്യപദ്ധതി പ്രകാരം മനുഷ്യന് കഴിക്കാനാവാത്ത അരി വിതരണം ചെയ്യുന്ന മോദിക്ക് ആരും വോട്ട് ചെയ്യരുതെന്ന് ക്ലാസിനിടെ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടത്.

  500 രൂപ കൊണ്ട് ബെംഗളൂരുവിൽ ഒരു ദിവസം! 200 രൂപ ലാഭിക്കേം ചെയ്ത യുവതിയുടെ സർവൈവൽ' സ്റ്റോറി; വീഡിയോ വൈറൽ

ഇക്കാര്യം വിദ്യാർത്ഥികള്‍ അറിയിച്ചതുപ്രകാരം മാതാപിതാക്കളില്‍ ചിലർ പരാതി നല്‍കുകയായിരുന്നു.

വിദ്യാർത്ഥികളുടെ മൊഴിയെടുത്ത ഡി.ഇ.ഒ അദ്ധ്യാപകനെതിരെ റിപ്പോർട്ട് നല്‍കുകയും ചെയ്തു.

തുടർന്നാണ് ഹരേന്ദ്ര രജക്കിനെ അറസ്റ്റ് ചെയ്തത് ജയിലിലടച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നഴ്‌സായിരുന്ന മലയാളി പെൺകുട്ടി കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു; ഉറവിടം കണ്ടെത്തിയിട്ടില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us