ബെംഗളുരുവിൽ ടാക്സി ഡ്രൈവറുടെ തട്ടിപ്പ്; പൊളിച്ചടുക്കി കൈയിൽ കൊടുത്ത് യുവതി

ബെംഗളുരു: വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് കൂടുതൽ പണം നേടാൻ ശ്രമിച്ച ഓൺലൈൻ ടാക്സി ഡ്രെെവറെ കുറിച്ച് സമൂഹമാധ്യമമായ റെഡ്ഡിറ്റിൽ പോസ്റ്റുമായി യുവതി.

ട്രിപ് പൂർത്തിയാക്കിയപ്പോൾ പണം നൽകുന്നതിന് ഒരുങ്ങിയ യുവതിയുടെ മുന്നിൽ കൂടുതൽ തുക ആവശ്യപ്പെട്ട് വ്യാജ സ്ക്രീൻ ഷോട്ട് കാണിക്കുകയായിരുന്നു ടാക്സി ഡ്രൈവർ.

ബെംഗളുരു സബ്റെഡിറ്റ് കമ്മ്യൂണിറ്റിയിലായിരുന്നു യുവതിയുടെ പോസ്റ്റ്. വിൽസൺ ഗാർഡനിൽ കോച്ചിംഗ് ക്ലാസുകളിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് യുവതി ക്യാഷ് പേമെൻ്റ് ഓപ്ഷൻ തെരഞ്ഞെടുത്തു കൊണ്ട് ഓൺലൈൻ ടാക്സി ബുക്ക് ചെയ്തത്.

യാത്രക്കിടയിൽ യാതൊന്നും സംഭവിച്ചില്ലെങ്കിലും വിൽസൺ ഗാർഡനിലെത്തിയപ്പോഴാണ് ഡ്രൈവറുടെ തട്ടിപ്പിനുള്ള ശ്രമം. സംഗതി വേഗത്തിൽ മനസ്സിലാക്കിയ യുവതി കൃത്യസമയത്ത് ഇടപെടൽ നടത്തുകയായിരുന്നു.

  ഡ്രൈവറില്ലാ ട്രെയിനുകൾ വരുന്നു; പിങ്ക് ലൈനിൽ വിസ്മയമൊരുക്കാൻ നമ്മ മെട്രോ; സർവീസ് മെയ് മാസത്തിൽ തുടക്കം

തേർഡ് ഫേസ് ജെപി നഗറിൽ നിന്ന് വിൽസൺ ഗാർഡനിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. യാത്ര അവസാനിച്ചപ്പോൾ ബെംഗളുരുവിൽ നിന്നുള്ള ഡ്രൈവർ മൊബൈലിൽ 749 രൂപ വാടകയായി കാണിച്ചു. എന്നാൽ ആപ്പിനകത്ത് പരിശോധിച്ച യുവതിക്ക് 254 രൂപയാണ് വാടകയായി നൽകേണ്ടതെന്ന് മനസ്സിലായി.

ഇത് പറഞ്ഞപ്പോൾ അമ്പരന്ന രീതിയിലായിരുന്നു ഡ്രൈവറുടെ പ്രതികരണം. മാത്രമല്ല, ഇത് മുമ്പ് അടക്കാനുള്ള തുക ആയിരിക്കാമെന്നും ഇയാൾ പറഞ്ഞു.

ഇതോടെ അയാളുടെ ഫോൺ പരിശോധിക്കുന്നതിനായി യുവതി വാങ്ങുകയും വ്യാജ സ്ക്രീൻ ഷോട്ടാണ് കാണിക്കുന്നതെന്ന് തെളിയിക്കുകയും ചെയ്തു. ഡ്രൈവർ ട്രിപ് അവസാനിപ്പിച്ചിട്ടില്ലെന്നും യുവതിക്ക് മനസ്സിലായി.

എന്നാൽ ഒന്നും വ്യക്തമാകാത്ത രീതിയിലായിരുന്നു ഡ്രൈവർ പ്രതികരിച്ചതെന്ന് യുവതി പറയുന്നു. ട്രിപ് അവസാനിപ്പിച്ചുവെന്ന് ഇയാൾ വാദിച്ചു.

  തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം: 3 മരണം; ശരീരഭാ​ഗങ്ങൾ ചിതറിയ നിലയിൽ നാൽപതോളം പേർക്ക് പരുക്ക്

ഉടൻ തന്നെ യുവതി ആപ്പിനകത്ത് ട്രിപ് അവസാനിപ്പിക്കുന്നതിനുള്ള ഓപ്ഷൻ ക്ലിക് ചെയ്യുകയും ഇങ്ങനെ തന്നെയല്ലേ ട്രിപ്പ് അവസാനിപ്പിക്കുകയെന്ന് ഡ്രൈവറോട് ചോദിക്കുകയും ചെയ്തു.

ഇതോടെ ഡ്രൈവർക്ക് മറ്റൊന്നും പറയാനുണ്ടായിരുന്നില്ല. യുവതി തട്ടിപ്പിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു. മികച്ച പ്രതികരണമാണ് യുവതിയുടെ പോസ്റ്റിന് റെഡിറ്റിൽ ലഭിക്കുന്നത്.

ഓൺലൈൻ ടാക്സികളിൽ ക്യാഷ് പേമെൻ്റ് തെരഞ്ഞെടുക്കുന്ന പല യാത്രക്കാർക്ക് നേരെയും ഇത്തരത്തിൽ തട്ടിപ്പുകൾ നടക്കുന്ന കാര്യം വലിയ രഹസ്യമൊന്നുമല്ല. എന്നാൽ യുവതിയുടെ ശ്രദ്ധാപൂർവ്വമായ ഇടപെടലിലൂടെ തട്ടിപ്പിൽ നിന്ന് രക്ഷ നേടാനായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളുരുവിലെ ഫ്ലാറ്റിൽ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us