പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ; വെളിപ്പെടുത്തലുമായി മുൻ ഡ്രൈവർ 

ബെംഗളൂരു: പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോകളടങ്ങിയ പെൻഡ്രൈവ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൈമാറിയെന്ന ആരോപണം നിഷേധിച്ച്‌ മുൻ ഡ്രൈവർ രംഗത്ത്.

പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോകളടങ്ങിയ പെൻഡ്രൈവ് ബി.ജെ.പി. നേതാവ് ദേവരാജ ഗൗഡയ്ക്ക് മാത്രമാണ് താൻ നല്‍കിയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൈമാറിയിട്ടില്ലെന്നും രേവണ്ണയുടെ മുൻ ഡ്രൈവറായ കാർത്തിക്ക് പറഞ്ഞു.

ചൊവ്വാഴ്ച പുറത്തുവിട്ട വീഡിയോ സന്ദേശത്തിലായിരുന്നു കാർത്തിക്കിന്റെ വെളിപ്പെടുത്തല്‍.

പ്രജ്വല്‍ രേവണ്ണയുടെ ചൂഷണത്തിനിരയായ സ്ത്രീകള്‍ക്ക് നീതി ലഭിക്കാനായാണ് ബി.ജെ.പി. നേതാവായ ദേവരാജ ഗൗഡയെ സമീപിച്ചത്.

  വാർത്ത കണ്ടുകാണും പക്ഷെ കിച്ചു വിളിച്ചിട്ടില്ല; തന്നെ വേട്ടയാടിയ കാൻസർ വിവാദങ്ങളിൽ മറുപടിയുമായി രേണു

തന്റെ പേരിലുള്ള ഭൂമി രേവണ്ണ കുടുംബം ഭീഷണിപ്പെടുത്തി അവരുടെ പേരിലാക്കിയിരുന്നു.

ഇതിനുപിന്നാലെയാണ് ബി.ജെ.പി. നേതാവായ ദേവരാജ ഗൗഡയെ കണ്ടത്.

അദ്ദേഹത്തിന് മാത്രമാണ് വീഡിയോകള്‍ അടങ്ങിയ പെൻഡ്രൈവ് നല്‍കിയത്.

ആ പെൻഡ്രൈവ് ദേവരാജ ഗൗഡ മറ്റാർക്കെങ്കിലും കൈമാറിയോ എന്നത് തനിക്കറിയില്ലെന്നും അയാൾ പറഞ്ഞു.

‘അദ്ദേഹത്തിനല്ലാതെ മാറ്റാർക്കും താൻ പെൻഡ്രൈവ് കൈമാറിയിട്ടില്ല.

എന്നാല്‍, ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പെൻഡ്രൈവ് കൈമാറിയെന്ന് പറഞ്ഞ് അദ്ദേഹം തന്നെ കുറ്റപ്പെടുത്തുകയാണ്.

ഇത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കിയിരുന്നെങ്കില്‍ പിന്നെ എന്തിനാണ് താൻ ദേവരാജ ഗൗഡയെ സമീപിക്കേണ്ട ആവശ്യമെന്നും കാർത്തിക് ചോദിച്ചു.

  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ

സംഭവവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുമെന്നും തന്റെ കൈവശമുള്ള മുഴുവൻ രേഖകളും കൈമാറുമെന്നും കാർത്തിക് പറഞ്ഞു.

പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോകളടങ്ങിയ പെൻഡ്രൈവ് അദ്ദേഹത്തിന്റെ മുൻഡ്രൈവർ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൈമാറിയെന്നായിരുന്നു ബി.ജെ.പി. നേതാവ് ദേവരാജ ഗൗഡയുടെ ആരോപണം.

ഇതിനുപിന്നാലെയാണ് ഡ്രൈവറായിരുന്ന കാർത്തിക് പ്രതികരണവുമായി രംഗത്തെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഔട്ടർ റിംഗ് റോഡിൽ ബസ് മുൻഗണനാ പാതകൾ തിരിച്ചുവരുന്നു; കൂടാതെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ വിപുലമായ പദ്ധതികൾ
[masterslider id="10"]

Related posts