ജിയോയെ അട്ടിമറിക്കാന്‍ പുതിയ ഓഫറുമായി എയര്‍ടെല്‍

ന്യൂഡല്‍ഹി: 49 രൂപയ്ക്ക് 3 ജിബി, 4 ജിബി ഡാറ്റ നല്‍കുന്ന ഓഫറുമായി എയര്‍ടെല്‍ രംഗത്ത്. ഈ പ്ലാനിന്‍റെ കാലാവധി ഒരു ദിവസമാണ്. ഇത് പ്രീപെയ്ഡ് പ്ലാനുള്ളവര്‍ക്ക് മാത്രമേ ഈ ഓഫര്‍ കിട്ടൂ.

ജിയോയുടെ ഓഫറിനെ അട്ടിമറിക്കാന്‍ പ്രഖ്യാപിച്ച ഈ ഓഫര്‍ തുടക്കത്തില്‍ തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് മാത്രമാണ് നല്‍കുന്നത്. മൈ എയര്‍ടെല്‍ ആപ്പിലോ ഔദ്യോഗിക വെബ്സൈറ്റിലോ സന്ദർശിച്ചാൽ ഓഫർ ലഭ്യമാണോ എന്നറിയാനാകും.

  ഐപിഎൽ ആവേശം: ക്രിക്കറ്റ് ആരാധകർക്കായി മെട്രോയും ബിഎംടിസിയും ഈ ദിവസങ്ങളിൽ അധിക സർവീസുകൾ നടത്തും; വിശദാംശങ്ങൾ

49 രൂപ പ്ലാനിൽ ഒരു ദിവസത്തേക്ക് 3 ജിബി ഡേറ്റ ഉപയോഗിക്കാം. എന്നാൽ ജിയോയുടെ 52 രൂപ പ്ലാനിന്‍റെ കാലാവധി 7 ദിവസമാണ്. ഏഴു ദിവസത്തേക്ക് 1.05 ജിബി ഡേറ്റയാണ് ജിയോ നല്‍കുന്നത്. ഇതോടൊപ്പം അൺലിമിറ്റഡ് വോയ്സ് കോൾ, 70 എസ്എംഎസ് എന്നിവയും ലഭിക്കുന്നു. ക്രിക്കറ്റ് സീസണ്‍ കാലമായതിനാല്‍ ലൈവ് മത്സരം കാണുന്നവര്‍ക്ക് ഈ ഓഫര്‍ ഉപകാരപ്പെടും എന്നാണ് എയര്‍ടെല്‍ പ്രതീക്ഷിക്കുന്നത്.

  വാട്സാപ്പ് ഓഡിയോ കേട്ട് പേടിക്കണോ? കുട്ടികൾക്കും ഇനി ജി-പേ ഗൂഗിൾ പേയിലെ 'പോക്കറ്റ് മണി'യുടെ സത്യാവസ്ഥ ഇതാണ്!

എയര്‍ടെല്ലിന്‍റെ 65 രൂപ പ്ലാനിൽ 28 ദിവസത്തേയ്ക്ക് 1 ജിബി 4ജി ഡേറ്റ കിട്ടും.  ഇതിനുമുന്നെ 249 ന്‍റെയും പ്ലാന്‍ ഇറക്കിയിട്ടുണ്ടായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹിതർക്ക് നഗരം ചെലവേറിയത്; രണ്ടുപേരും ജോലി ചെയ്യണം അല്ലെങ്കിൽ നഗരം വിട്ടുപോകണം
[masterslider id="10"]

Related posts

Click Here to Follow Us