രണ്ടാം പി.യൂ.സി പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ യാത്രാ ഒരുക്കും

ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനും ബിഎംടിസിയും രണ്ടാം പിയുസി പരീക്ഷ-2 എഴുതുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര അനുവദിച്ചു.

കോർപ്പറേഷനുകളുടെ സിറ്റി, സബർബൻ, റഗുലർ, എക്‌സ്‌പ്രസ് ബസുകളിൽ സെക്കൻഡറി പിയുസി പരീക്ഷാ അഡ്മിറ്റ് കാർഡ് ഹാജരാക്കിയാൽ അവരുടെ താമസസ്ഥലത്ത് നിന്ന് നിശ്ചിത പരീക്ഷാ കേന്ദ്രത്തിലേക്കും തിരിച്ചും യാത്രചെയ്യുമ്പോൾ സൗജന്യ യാത്ര അനുവദിക്കാനാണ് ഉത്തരവ്.

  പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ പദ്ധതിയിട്ട മൂന്നുപേര്‍ അറസ്റ്റില്‍

കർണാടകയിലെ രണ്ടാം പിയുസി വിദ്യാർത്ഥികൾക്കുള്ള സപ്ലിമെൻ്ററി പരീക്ഷകൾ ഈ അധ്യയന വർഷം ഏപ്രിൽ 29 മുതൽ ആരംഭിക്കും.

ഇക്കാര്യത്തിൽ, വിദ്യാർത്ഥികളെ അവരുടെ വിദ്യാഭ്യാസ സ്ഥാപനത്തിന് പുറമെ മറ്റ് സ്ഥാപനങ്ങളുടെ പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതാൻ നിയോഗിക്കുന്നു.

പരീക്ഷാ കാലയളവിൽ വിദ്യാർഥികൾക്ക് താമസസ്ഥലത്തുനിന്ന് പരീക്ഷാകേന്ദ്രങ്ങളിലേക്ക് കോർപ്പറേഷൻ്റെ ബസുകളിൽ സൗജന്യയാത്ര അനുവദിക്കണമെന്ന് കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് ഇവാലുവേഷൻ ബോർഡ് ചെയർമാൻ കത്തിലൂടെ അപേക്ഷ നൽകിയതായി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലിവ്-ഇൻ പങ്കാളിക്കൊപ്പം താമസിച്ചാൽ കുടുങ്ങില്ല; നിയമത്തിന്റെ നൂൽപ്പാലം കടന്ന് കർണാടക ഹൈക്കോടതി വിധി ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോറമംഗലയിലെ പബ്ബിൽ തുടങ്ങി വെച്ചു; ബെംഗളൂരു പോലീസിന്റെ മുന്നിൽ വെച്ച് പെൺകുട്ടികൾ യുവാവിനെ തല്ലിചതച്ചു! വീഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us