സിദ്ധരാമയ്യയെ തോക്ക് ധാരിയായ ആൾ ഹാരാർപ്പണം നടത്തി; പോലീസുകാർക്ക് സസ്പെൻഷൻ

ബെംഗളൂരു : തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ റോഡ് ഷോയ്ക്കിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ തോക്ക് ധാരിയായ ആൾ ഹാരാർപ്പണം നടത്തിയ സംഭവത്തിൽ നാല് പോലീസുകാർക്ക് സസ്പെൻഷൻ.

ചുമതല നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയതിന് സംഭവസ്ഥലത്ത് സുരക്ഷയ്ക്കുണ്ടായിരുന്ന പോലീസുകാർക്കെതിരേയാണ് നടപടി സ്വീകരിച്ചത്.

ഒരു സബ് ഇൻസ്പെക്ടർ, ഒരു അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, രണ്ട് കോൺസ്റ്റബിൾമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

  താമരശ്ശേരി ചുരത്തിൽ പെട്ടെന്നൊരു നിരോധനം; രാത്രി 8 വരെ ഈ വണ്ടികൾക്ക് പ്രവേശനമില്ല, കാരണം ഇതാണ്!"

ഈ മാസം എട്ടിന് ബെംഗളൂരു സൗത്ത് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി സൗമ്യ റെഡ്ഡിയുടെ പ്രചാരണത്തിനിടെയാണ് സംഭവം.

കോൺഗ്രസ് പ്രവർത്തകനായ റിയാസ് അഹമ്മദാണ് അരയിൽ പിസ്റ്റൾ തിരുകി എത്തിയത്.

റോഡ് ഷോയ്ക്കിടെ ഇയാൾ സിദ്ധരാമയ്യ സഞ്ചരിച്ച വാനിൽക്കയറി അദ്ദേഹത്തെ മാലയണിയിക്കുകയായിരുന്നു.

ഇയാളുടെ അരയിൽ പിസ്റ്റൾ തൂങ്ങിക്കിടക്കുന്നത് ഒരു ടി.വി. ചാനലിന്റെ ക്യാമറയിൽ കുടുങ്ങിയതോടെയാണ് വിവാദമായത്.

  ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് അനേക്കലിൽ തറക്കല്ലിട്ട് മുഖ്യമന്ത്രി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts