50 പുതിയ ബസുകളുടെ ഉദ്ഘാടനം ചെയ്തു; 5 വർഷത്തോളം അപകടരഹിതരായ 38 ഡ്രൈവർമാരെ ആദരിച്ച് മന്ത്രി രാമലിംഗറെഡ്ഡി

ബെംഗളൂരു : നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ 50 പുതിയ ബസുകളുടെ പൊതു സമർപ്പണത്തിന് ഒപ്പം (ഉദ്ഘാടനം) 5 വർഷത്തോളം അപകടമില്ലാതെ വാഹനം ഓടിച്ച 38 ബസ് ഡ്രൈവർമാരെ ഗതാഗത മന്ത്രി രാമലിംഗറെഡ്ഡി വെള്ളി മെഡലും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. ഞായറാഴ്ച സെൻട്രൽ ബസ് സ്റ്റാൻഡിലായിരുന്നു പരിപാടി. കൂടാതെ ഹാരുഗേരി പുതിയ ബസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് പുതിയ ബസുകൾ വാങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും 2000-ത്തിലധികം ഡ്രൈവർമാരുടെയും ഓപ്പറേറ്റർമാരുടെയും തസ്തികകൾ നികത്തുന്നതിനുള്ള നടപടികളും നടന്നുവരികയാണെന്നും രാമലിംഗറെഡ്ഡി പറഞ്ഞു.

  സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ലെന്ന് കരുതി; പക്ഷേ പുസ്തകത്തിൽ ഒളിപ്പിച്ച 6 പവൻ എത്തിയത് ആക്രിക്കടയിൽ! സംഭവം ഇങ്ങനെ

ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ വരും ദിവസങ്ങളിൽ അധിക ബസ് ഗതാഗതം ആരംഭിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

ജില്ലയിലെ ഒരു ഗ്രാമത്തിലും ബസ് സ്റ്റോപ്പുകൾക്ക് കുറവില്ല. ഗതാഗത വകുപ്പിനെ കൂടുതൽ ശക്തിപ്പെടുത്തുകയും ഗ്രാമീണ മേഖലയിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും.

അടുത്ത 3 മാസത്തിനുള്ളിൽ ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനായി അധിക ബസ് സർവീസുകൾ നടത്തും.

  ചിന്നസ്വാമി സ്റ്റേഡിയത്തിലെ സീറ്റുകളുടെ എണ്ണം 20,000 വർദ്ധിപ്പിക്കാൻ പദ്ധതി: ഡി.കെ. ശിവകുമാർ

അപകടത്തിൽ മരിച്ച ബസ് ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം വിതരണം ചെയ്യും. നഷ്ടപരിഹാരത്തുക ഒരു കോടിയായി വർധിപ്പിക്കാൻ സർക്കാരിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  97-ാം ജന്മവാർഷികത്തിൽ 'അണ്ണാവരുവിനെ സ്മരിച്ച് ആരാധകരും കുടുംബാംഗങ്ങളും
[masterslider id="10"]

Related posts

Click Here to Follow Us