ടിപ്പ് നൽകാത്തതിൽ പ്രതിഷേധം; 10 മിനിറ്റിലേറെ കാത്തു നിർത്തി ട്രിപ്പ് ക്യാൻസൽ ചെയ്ത് വെബ്ടാക്സി ഡ്രൈവർമാർ

ബെംഗളൂരു: തിരക്കേറിയ സമയങ്ങളിൽ വെബ്ടാക്സി ആപ്പുകളിൽ ബുക്കിങ് തുടർച്ചയായി കാൻസൽ ചെയ്യുന്നതിതായി വ്യാപക പരാതി.

ബുക്കിങ് സ്വീകരിച്ച ശേഷമുള്ള ഡ്രൈവർമാരുടെ നടപടി യാത്രക്കാർക്കു കടുത്ത പ്രതിസന്ധിയാണു ഉണ്ടാക്കുന്നത്.

നമ്മയാത്രി, ഓല, ഊബർ, റാപ്പിഡോ ആപ്പുകൾക്ക് എതിരെയാണ് പരാതിയുമായി യാത്രക്കാർ രംഗത്തെത്തിയത്.

തിരക്കേറിയ സമയങ്ങളിൽ 10 മിനിറ്റിലേറെ കാത്തു നിന്ന ശേഷമാണ് ടാക്സി, ഓട്ടോ ഡ്രൈവർമാർ റൈഡുകൾ സ്വീകരിക്കുന്നത്.

  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു

നിശ്ചിത നിരക്കിനൊപ്പം 50 രൂപ വരെ ടിപ്പായി നൽകാത്ത പക്ഷം റൈഡ് ഏറ്റെടുക്കാൻ ആരും എത്താത്ത അവസ്ഥയുമുണ്ട്.

വാരാന്ത്യങ്ങളിലും ഉത്സവസമയങ്ങളിലും ഉൾപ്പെടെ റെയിൽവേ സ്റ്റേഷനിലേക്കും ബസ് ടെർമിനലിലേക്കും ദീർഘ ദൂര യാത്രകൾക്കായി പോകുന്നവരാണ് പലപ്പോഴും പ്രതിസന്ധിയിലാകുന്നത്.

റൈഡ് ഏറ്റെടുത്തതായി ആപ്പിലൂടെ അറിയിക്കുകയും ഡ്രൈവർ ഫോണിലൂടെ ബന്ധപ്പെടുകയും ചെയ്തതിനു ശേഷം ബുക്കിങ് റദ്ദാക്കുന്നതോടെ കൃത്യ സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയുന്നില്ല.

ഇതോടെ പലരും ആപ്പിൽ ഉൾപ്പെടാത്ത ഓട്ടോ, ടാക്സികളിൽ മൂന്നിരട്ടി തുക നൽകിയാണ് യാത്ര ചെയ്യുന്നത്.

  കയ്യുറയില്ലാത്ത പാനിപൂരി? ന​ഗരത്തിലെ ഫുഡ് ഇൻസ്‌പെക്ടർമാർ കാണാതെ പോകുന്നത്

ഒപ്പം സുരക്ഷിതമല്ലാത്ത ബൈക്ക് ടാക്സികളെ ആശ്രയിക്കാനും ഇതു പ്രേരിപ്പിക്കുന്നു.

നിശ്ചിത നിരക്കിനൊപ്പം ലഗേജ് കൊണ്ടു പോകാൻ അന്യായമായി പണം ഈടാക്കുന്നതായും ആക്ഷേപം ഉയരുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ
[masterslider id="10"]

Related posts