അമിത അളവിൽ മയക്കുമരുന്ന് കുത്തിവെച്ച് 20 കാരൻ മരിച്ചു

ചെന്നൈ: അമിതമായ അളവില്‍ മയക്കുമരുന്ന് കുത്തിവെച്ച യുവാവ് മരിച്ചു.

നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായ ബേസിന്‍ ബ്രിഡ്ജ് ഖാജാ സാഹിബ് സ്ട്രീറ്റിലെ രാജ എന്ന ഡേവിഡ്(20) ആണ് മരിച്ചത്.

വീട്ടില്‍വെച്ച്‌ സ്വയം മയക്കുമരുന്ന് കുത്തിവെച്ച ഡേവിഡിനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  തമിഴ്നാട്ടിൽ പടക്കനിർമ്മാണശാലയിൽ സ്ഫോടനം: 13 മരണം: മരണനിരക്ക് ഉയരാൻ സാധ്യത

ലഹരിക്കടിമയായ ഇരുപതുകാരന്‍ അമിതമായ അളവില്‍ മയക്കുമരുന്ന് കുത്തിവെച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികനിഗമനം.

വിവിധ സ്റ്റേഷനുകളിലായി 20-കാരന്‍ മരിച്ചു ഏഴ് ക്രിമിനല്‍കേസുകളുണ്ട്.

പുലിയന്‍തോപ്പ് സ്റ്റേഷനിലെ ഗുണ്ടാപട്ടികയിലും ഇയാളുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ട്.

വിവാഹിതനായ ഡേവിഡ്, ഒരുവയസ്സുള്ള കുഞ്ഞിന്റെ പിതാവാണെന്നും സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കാം; നിയമസഭാകക്ഷി യോഗത്തിൽ പ്രമേയം പാസാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us