ഇന്ത്യ ഏക​ദിന ലോകകപ്പ് നേടിയാൽ ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് നടി 

വിശാഖപട്ടണം: ഇന്ത്യ ഏക​ദിന ലോകകപ്പ് നേടിയാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് തെലുങ്ക് നടി രേഖ ഭോജ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ നിരവധിയാളുകളാണ് നടിയെ വിമർശിച്ച് രം​ഗത്തെത്തുന്നത്.

ശ്രദ്ധ പിടിച്ചുപറ്റാനുള്ള നടിയുടെ ശ്രമമാണിതെന്ന് ചിലർ കുറിച്ചു. നിരവധിയാളുകൾ പരിഹാസ കമെന്റുകളുമായും എത്തി.

  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്

പിന്നാലെ വിശദീകരണവുമായി നടി തന്നെയെത്തി. ഇന്ത്യൻ ടീമിനോടുള്ള ആരാധനയും സ്നേ​ഹവുമാണ് താൻ പ്രകടിപ്പിച്ചതെന്ന് നടി വ്യക്തമാക്കി.

ഹ്രസ്വ ചിത്രങ്ങളിലൂടെ സിനിമയിലേയ്ക്ക് എത്തിയ താരമാണ് രേഖ ഭോജ്. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായ താരം പ്രധാന വിഷങ്ങളിലൊക്കെ അഭിപ്രായം രേഖപ്പെടുത്താറുണ്ട്.

നവംബർ 19 ഞായറാഴ്ചയാണ് ലോകകപ്പ് ഫെെനൽ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ നേരിടും.

  വര വരച്ചത് മാറി, പ്ലാൻ പാളി; നമ്മ മെട്രോ ലൈനിൽ ആ ഒരു സ്റ്റേഷൻ ഇനി കാണില്ല

സെമി ഫൈനലിൽ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിൽ എത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം
[masterslider id="10"]

Related posts