‌‌ വീടിന് പുറത്ത് മൂത്രമൊഴിച്ചതിനെ തു‌ടർന്നു തർക്കം; സ്ത്രീയെ അടിച്ചുക്കൊന്നു

കാന്‍പൂര്‍: വീടിന് പുറത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനെ തു‌ടർന്നുണ്ടായ തർക്കം കലാശിച്ചത് കൊലപാതകത്തിൽ.

ബുധനാഴ്ച രാത്രിയിൽ ഉത്തര്‍പ്രദേശില ഔറയ്യ ജില്ലയിലാണ് ഈ ദാരുണാമായ സംഭവം. വീട് കയറി ഗ്രാമത്തലവന്റെ മകനും സഹായികളും ചേര്‍ന്ന് നടത്തിയ ആക്രമണത്തിലാണ് വയോധിക കൊലപ്പെട്ടത്.

പ്രതിയായ മോഹിത് സിങ് അയല്‍വാസി ഉദയ് വീറിന്റെ വീടിന് മുന്നിലെ അഴുക്കുചാലില്‍ മൂത്രമൊഴിച്ചത് വയോധിക എതിര്‍ത്തിരുന്നു.

  യൂണിഫോമിലെ 'ലീലകൾ' സത്യം; എഐ വാദം പൊളിഞ്ഞു! ഡിജിപി രാമചന്ദ്ര റാവുവിന് കുരുക്കായി 100 പേജുള്ള റിപ്പോർട്ട്

തുടര്‍ന്ന് പ്രകേപിതനായ മോഹിത് ഉദൈവീറുമായി വഴക്കിടുകയും ചെയ്തിരുന്നു.

എന്നാല്‍ കുറച്ച് സമയത്തിന് ശേഷം മോഹിതും സുഹൃത്തുക്കളും മദ്യപിച്ച് ലക്കുകെട്ട രീതിയിലെത്തിയ ഉദൈവീറിനെയും കുടുംബാംഗങ്ങളെയും അധിക്ഷേപിച്ചു.

തുടര്‍ന്ന് വയോധിക വിഷയത്തില്‍ ഇടപെട്ടപ്പോള്‍ വീട്ടിലെ മുറ്റത്തുണ്ടായിരുന്ന ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയായിരുന്നു.

അടിയേറ്റ വയോധിക സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ആക്രമണത്തില്‍ ഉദയ്‌വീറിനും ഭാര്യ ലക്ഷ്മി ദേവിക്കും പരിക്കേറ്റു, സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികളെ പിടികൂടാന്‍ നാല് സംഘങ്ങളെ രൂപീകരിച്ചതായി എസ്പി പറഞ്ഞു.

  ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെതിരെ സാഹചര്യ തെളിവുകൾ തേടിപൊലീസ്, സിനിമാ സെറ്റിലുണ്ടായിരുന്നവരെ വിളിപ്പിച്ചു

പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും വയോധികയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയതായും എസ്പി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അധികാരത്തർക്കം: പരിഹാരത്തിനായി സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറിനെയും രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് വിളിപ്പിച്ചേക്കും
[masterslider id="10"]

Related posts

Click Here to Follow Us