പാർക്ക് ചെയ്തിരുന്ന ബിഎംഡബ്ല്യു കാറിൽ നിന്ന് 13 ലക്ഷം രൂപ കവർന്നു

ബെംഗളൂരു: സർജാപുരയ്ക്കടുത്ത് സോംപുരയിൽ പാർക്ക് ചെയ്ത കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന 13 ലക്ഷം രൂപ ബൈക്കിലെത്തിയ രണ്ടുപേർ മോഷ്ടിച്ചു.

സോംപുരയിലെ സബ് രജിസ്ട്രാർ ഓഫീസിന് സമീപം പാർക്ക് ചെയ്ത കാറിൽ നിന്നും വെള്ളിയാഴ്ച ഉച്ചയോടെയാണ് പണം മോഷ്ടിച്ചത്.

സിസിടിവി കാമറയിലാണ് ഈ മോഷണ ദൃശ്യങ്ങൾ പതിഞ്ഞത്.

  ഗ്യാസ് ക്ഷാമം തീർക്കാൻ 3 റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്തേക്ക്; എൽഎൻജി ഇറക്കുമതി കൂട്ടി ഇന്ത്യ, യുഎസ് നിലപാട് എന്ത്?"

ബിഎംഡബ്ല്യു എക്‌സ് 5 കാറിന്റെ ജനൽ ഗ്ലാസ് തകർത്ത് ഒരാൾ അകത്ത് സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കുന്നത് വീഡിയോയിൽ കാണാം.

ബെംഗളൂരു ആനേക്കൽ താലൂക്കിൽ താമസിക്കുന്ന ബാബു എന്ന വ്യക്തിയുടേതാണ് കാർ.

സംഭവത്തിൽ സർജാപുര പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം: വരുന്നു 11 മേൽപാലങ്ങള്‍ കൂടി; മന്ത്രിസഭയുടെ അംഗീകാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us