ഒരിക്കൽ സ്ത്രീ മനസുകളെ ‘പുളകം കൊള്ളിച്ചിരുന്ന’ ഇൻസ്റ്റാഗ്രാം കിംഗ് മീശ വിനീത് വീണ്ടും പിടിയിൽ

മീശക്കാരന്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ മീശ വിനീത് വീണ്ടും പൊലീസിന്റെ പിടിയില്‍.

ഇത്തവണ അറസ്റ്റിലായത് യുവാവിനെ ആക്രമിച്ച കേസിലാണ്.

മടവൂര്‍ സ്വദേശിയായ യുവാവിന്റെ തല അടിച്ചു പൊട്ടിച്ച കേസിലാണ് പള്ളിക്കല്‍ പൊലീസ് ഇയാളെ പിടികൂടിയത്.

ഇക്കഴിഞ്ഞ 16ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മീശവിനീത് ഉള്‍പ്പെട്ട 4 അംഗ സംഘം രണ്ടു ബൈക്കുകളിലായി മടവൂരില്‍ എത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു.

  റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിലേക്ക് മിനി ലോറി പാഞ്ഞുകയറി; നാല് വയസുകാരിക്ക് ദാരുണാന്ത്യം, മാതാപിതാക്കൾക്ക് ഗുരുതരം

യുവാവിന്റെ തല അടിച്ചു പൊട്ടിച്ച ശേഷം സ്ഥലം വിടുകയായിരുന്നു.

കേസില്‍ മീശ വിനീത് മൂന്നാം പ്രതിയാണ്. മറ്റ് പ്രതികളെ പിടികൂടിയിട്ടില്ല.

ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

അതേസമയം നേരത്തെ നിരവധി കേസുകളില്‍ മീശക്കാരന്‍ പോലീസ് പിടിയില്‍ ആയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇത് ഇരട്ടി മധുരം!!! ഡി.കെ. ശിവകുമാറിന് അപ്രതീക്ഷിത 'സ്ഥാനക്കയറ്റം';
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts