”ഒരു ജനസേവകയ്ക്ക് അവാര്‍ഡും പ്രശസ്തിപത്രവുമാവശ്യമില്ല ..അംഗീകാരത്തിന് നന്ദി ..” ബി ജെ പി എംപി രാജീവ്‌ ചന്ദ്ര ശേഖരന്‍ നേതൃത്വം നല്‍കുന്ന ‘നമ്മ ബംഗലൂരു അവാര്‍ഡ്’നിരസിച്ചു ബെംഗലൂരു ഐ ജി .ഡി രൂപ …!

ബെംഗലൂരു : ഐ ജി ഡി രൂപയെ നമുക്ക് അറിയാം..! …
നിലപാടുകളില്‍ മാറ്റമില്ലാതെ കാക്കിയണിഞ്ഞ കര്‍ക്കശക്കാരി മുന്‍പും ബെംഗലൂരുവിന്റെ മാധ്യമങ്ങളില്‍ പലപ്പോഴും നിറഞ്ഞു നിന്നിട്ടുണ്ട് ..അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് വികെ ശഷികലയ്ക്ക് ജയിലില്‍ ‘സ്പെഷ്യല്‍ ട്രീറ്റ്മെന്റ്’ ആണെന്നും ,പല ഉദ്യോഗസ്ഥരും അതിനു വേണ്ടി കൈക്കൂലി സ്വീകരിച്ചതാണെ ധൈര്യ പൂര്‍വ്വം വിളിച്ചു പറഞ്ഞത് ഈ അടുത്ത് വന്‍ വിവാദമായിരുന്നു ….ആരെയും കൂസാതെ ജന നന്മ ലക്‌ഷ്യമാക്കി നീതി നിര്‍വ്വഹണത്തിലുറച്ചു മുന്നോട്ട് നീങ്ങുന്ന ഈ ‘പെണ്പുലിക്ക് ‘ ആരാധകരും കുറവല്ല ..
ഈ അടുത്ത് പ്രഖ്യാപിച്ച ‘നമ്മ ബംഗൂലൂരു ‘ഫൌണ്ടേഷന്റെ വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അപൂര്‍വ വ്യക്തിത്വങ്ങള്‍ക്ക് നല്‍കുന്ന അവാര്‍ഡും ,ഉയര്‍ന്ന ക്യാഷ് പ്രൈസും സ്നേഹപൂര്‍വ്വം നിരസിച്ചു കൊണ്ടാണ് അവര്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് .. ഫൌണ്ടേഷന് അയച്ച രൂ പയുടെ  കത്തില്‍ ‘ തനിക്ക് ഈ അവാര്‍ഡ് ലഭിക്കാന്‍ തക്കതായ യോഗ്യത ഉണ്ടെന്നു തോന്നുന്നില്ല’ എന്നാണു അവര്‍ വ്യക്തമാക്കിയത് ! ..തന്നെയുമല്ല …ജന സേവകയായ തനിക്ക് ഏതെങ്കിലും ഒരു പ്രത്യേക പാര്‍ട്ടിയുടെ ഉപഹാരം സ്വീകരിക്കുന്നത് ഭൂഷണമാവില്ല …ഒരു പോലീസ് ഉദ്യോഗസ്ഥ എന്ന നിലയില്‍ തന്റെ നീതിയിലും കര്‍ത്തവ്യത്തിലും ഉറച്ചു നില്‍ക്കാന്‍ രാഷ്ട്രീയ നിക്ഷപക്ഷത എന്ന ഘടകം അനിവാര്യമാണെന്നും അവര്‍ കുറിച്ചു ..!
ബി ജെ പി എംപിയും ,ചാനല്‍ ഉടമയുമോക്കെയായ പ്രശസ്ത വ്യവസായി രാജീവ്‌ ചന്ദ്രശേഖരന്റെ കീഴിലുള്ള ഫൌണ്ടേഷന്‍ ആണ് ‘നമ്മ ബെംഗലൂരു ‘ …!
തന്റെ പ്രതിച്ഛായയ്ക്ക് കളങ്കം തട്ടാതെയുള്ള ഈ കരുത്തുറ്റ വനിതയുടെ ഈ തീരുമാനത്തിന് സോഷ്യല്‍ മീഡിയയിലടക്കം അഭിനന്ദന പ്രവാഹമാണ് ..!
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു
[masterslider id="10"]

Related posts