വിധാൻ സൗധയ്ക്ക് സമീപം പോലീസിന്റെ മൂക്കിന് താഴെ നിന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന ബസ് ഷെൽട്ടർ മോഷണം പോയി

ബെംഗളൂരു: വിധാൻ സൗധയ്ക്ക് സമീപമുള്ള ബിഎംടിസി ബസ് ഷെൽട്ടർ കണ്ണിംഗ്ഹാം റോഡിൽ നിന്ന് കാണാതായ ബസ് ഷെൽട്ടർ സ്ഥാപിച്ച് ഒരാഴ്ചയ്ക്കുള്ളിൽ മോഷണം പോയി.

ലിംഗരാജപുരം, ഹെന്നൂർ, ബാനസവാടി, പുലികേശിനഗർ, ഗംഗേനഹള്ളി, ഭൂപസാന്ദ്ര, ഹെബ്ബാൾ, യെലഹങ്ക എന്നിവിടങ്ങളിലേക്ക് പോകുന്ന നിരവധി യാത്രക്കാരാണ് കാണാതായ ഈ ബസ് ഷെൽട്ടറിൽ അഭയം തേടിയിരുന്നത്.

ബെംഗളൂരു കണ്ണിംഗ്ഹാം റോഡിൽ നിന്ന് കാണാതായ ബസ് ഷെൽട്ടർ സ്ഥാപിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് മോഷണം പോയിട്ടുള്ളത് എന്നതാണ് ശ്രദ്ധേയം.

  ബെംഗളൂരു പബ്ബുകളിൽ അഴുകിയ ഇറച്ചിയും കാലാവധി കഴിഞ്ഞ പാൽ ഉൽപ്പന്നങ്ങളും: ഹൈ എൻഡ് റെസ്റ്റോറന്റുകളിൽ പിടിച്ചെടുത്തത്132 കിലോ കേടായ ഭക്ഷണം

കമ്മീഷണറുടെ ഓഫീസിന് തൊട്ടുപിറകിലും വിധാൻ സൗധയ്ക്ക് വളരെ അടുത്തുമായിരുന്നു ബസ് ഷെൽട്ടർ.

നഗരത്തിൽ ബിഎംടിസി ബസ് ഷെൽട്ടറുകൾ നിർമിക്കാൻ ബിബിഎംപി ചുമതലപ്പെടുത്തിയ കമ്പനിയുടെ അസോസിയേറ്റ് വൈസ് പ്രസിഡന്റ് എൻ. രവി റെഡ്ഡിയാണ് പരാതി നൽകിയത്.

പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഹൈഗ്രൗണ്ട്സ് പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

കണ്ണിംഗ്ഹാം റോഡിൽ ഓഗസ്റ്റ് 21-നാണ് ബസ് ഷെൽട്ടർ നിർമ്മിച്ചതെന്നും ഷെൽട്ടറിന്റെ ചെലവ് 10 ലക്ഷമാണെന്നും എൻ.രവി റെഡ്ഡി നൽകിയ പരാതിയിൽ പറയുന്നു.

  ബെംഗളൂരുവിലെ പകുതിയോളം വോട്ടർമാർ പട്ടികയ്ക്ക് പുറത്താകാൻ സാധ്യത;

ചുറ്റുമുള്ള കെട്ടിടങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.വീഡിയോ ലഭിച്ചാൽ കുറ്റവാളികളെ കണ്ടെത്തി കേസ് പരിഹരിക്കാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വവർഗപ്രണയം വീട്ടുകാർ അംഗരിച്ചില്ല: ബെംഗളൂരുവിൽ യുവതികൾ ഒരേ മരത്തിൽ തൂങ്ങിമരിച്ചു; സമീപത്ത് യുവാവിൻ്റെ മൃതദേഹവും
[masterslider id="10"]

Related posts