മെട്രോ മിത്ര ആപ്പ് സെപ്റ്റംബർ 6ന് ജനങ്ങളിലേക്ക് എത്തുന്നു; ഇനി മെട്രോ സ്റ്റേഷനിൽ നിന്നുള്ള യാത്ര എളുപ്പം; വിശദാംശങ്ങൾ

ബെംഗളൂരു: മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള തുടർ യാത്രാ സൗകര്യം ഉറപ്പാക്കുന്നതിന് ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്റെ മെട്രോ മിത്ര ആപ്പ് 6ന് പ്രവർത്തനം ആരംഭിക്കും.

മെട്രോ സ്റ്റേഷനുകളുടെ 5 കിലോമീറ്റർ ചുറ്റളവിൽ മെട്രോ മത്രയുടെ സേവനങ്ങൾ ലഭിക്കും. സർക്കാർ നിശ്ചയിച്ച 2 കിലോമീറ്റർ 30 രൂപയെന്ന മിനിമം നിരക്കിനൊപ്പം ആപ്പിന്റെ സർവീസ് ചാർജായി 10 രൂപയും നൽകണം.

പർപ്പിൽ ലൈനിൽ ബയ്യപ്പനഹല്ലി – കെ. ആർ.പുരം, കെങ്കേരി – ചല്ലഘട്ട പാതകൾ ee മാസം പൊതുജഞങ്ങൾക്കായി തുറന്ന് കൊടുക്കാനിരിക്കെ നമ്മ. മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 8 ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ വർഷം നവംബറിൽ ആരംഭിച്ച നമ്മ യാത്രി ആപ്പ് വിജയകരമായതോടെയാണ് എആർഡിയുടെ നേതൃത്വത്തിൽ പുതിയ ആപ്പ് പുറത്തിറക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us