മദ്യഗ്ലാസ് കൈതട്ടി താഴെ വീണതിന്റെ വൈരാഗ്യം; യുവാവിനെ മുക്കിക്കൊന്ന സുഹൃത്ത് അറസ്റ്റിൽ

തിരുവനന്തപുരം: സുഹൃത്തുക്കൾ മദ്യപിക്കുന്നതിനിടെ ഒരാളുടെ കൈ തട്ടി മദ്യഗ്ലാസ് താഴെ വീണതിനെ ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം.

ചിറ്റായിക്കോട് കോലയത്ത് കളിയിൽ വീട്ടിൽ ബാബു- പൊന്നമ്മ ദമ്പതികളുടെ മകൻ രാജു(30) ആണ് മരിച്ചത്.

ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ രാജുവിന്റെ കൈതട്ടി മദ്യഗ്ലാസ് താഴെ വീണതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതി മാവിൻമൂട് ചിറ്റായിക്കോട് വലിയകാവ് തലവിള വീട്ടിൽ സുനിൽ (41) അറസ്റ്റിലായി.

  നിങ്ങളുടെ വൈദ്യുതി ബില്ലിൽ 'എംഡി പെനാൽറ്റി' ഉണ്ടോ? കണ്ട് ഞെട്ടേണ്ട; കാരണവും പരിഹാരവും ഇതാ

കുളക്കരയിൽ രാജുവിനൊപ്പം മദ്യപിച്ചിരുന്നവരെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്ത് അറിയുന്നത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് പ്രതി സുനിലും കൊല്ലപ്പെട്ട രാജുവും രണ്ടു സുഹൃത്തുക്കളും മദ്യപിക്കാൻ കുളക്കരയിലെത്തി.

സുനിലിനായി ഗ്ലാസിൽ ഒഴിച്ച മദ്യം രാജുവിന്റെ കൈതട്ടി തറയിൽ വീണതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സുനിലും രാജുവും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ഇവർ പിരിഞ്ഞുപോയി.

ശേഷം വൈകുന്നേരം ആറരയോടെ രാജു കുളിക്കാൻ എത്തി പിന്നാലെ സുനിലും കുളക്കടവിലേക്ക് എത്തുകയായിരുന്നു. ഇതോടെ വീണ്ടും തർക്കം ഉണ്ടായെന്നും വഴക്ക് രൂക്ഷമായതോടെ രാജുവിനെ സുനിൽ ബലമായി വെള്ളത്തിലേക്കു തള്ളിയിടുകയും വെള്ളത്തിൽ പിടിച്ചു താഴ്ത്തിയെന്നും പൊലീസ് പറഞ്ഞു. മരണം ഉറപ്പാക്കിയ ശേഷമാണ് സുനിൽ സംഭവസ്ഥലത്ത് നിന്നും പോയത്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭിന്നശേഷി നിര്‍ണയം; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിമാരായ രാജനും ചിഞ്ചുറാണിയും നേരിട്ടത് കടുത്ത മത്സരം; സിപിഐ
[masterslider id="10"]

Related posts

Click Here to Follow Us