പുതിയ ചരിത്രം സൃഷ്ടിച്ച് ഐഎസ്ആർഒ: പിഎസ്എല്‍വി സി 56 വിക്ഷേപണം വിജയകരം

തിരുവനന്തപുരം: ചാന്ദ്രയാന് ശേഷം ഐഎസ്ആര്‍ഒയുടെ സുപ്രധാന ദൗത്യമായ പിഎസ്എല്‍വി സി 56 വിക്ഷേപണം വിജയകരം.

സിംഗപ്പൂരിന്റെ 7 ഉപഗ്രഹങ്ങള്‍ പിഎസ്എല്‍വി ബഹിരാകാശത്ത് എത്തിച്ചു. ഐഎസ്ആര്‍ഒയുടെ ന്യൂ സ്‌പെയ്‌സ് ഇന്ത്യ വഴിയുള്ള വാണിജ്യ വിക്ഷേപണമായിരുന്നു ഇത്.

പിഎസ്എല്‍വിയുടെ അമ്പത്തിയെട്ടാം ദൗത്യത്തിലാണ് സിംഗപ്പൂരിന്റെ ഏഴ് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ചത്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നായിരുന്നു വിക്ഷേപണം. ഐഎസ്ആര്‍ഒ വാണിജ്യവിഭാഗമായ ന്യൂ സ്‌പെയ്‌സ് ഇന്ത്യയുടെ സിംഗപ്പൂര്‍ സര്‍്ക്കാരും തമ്മിലുളള കരാര്‍ അടിസ്ഥാനത്തിലാണ് വിക്ഷേപണം.

  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!

ഇന്ത്യ വിക്ഷേപിക്കുന്ന 431ആം വിദേശ സാറ്റലൈറ്റാണ് ഇത്. സിംഗപ്പൂരിനായുള്ള നാലാമത്തെ പിഎസ്എല്‍വി നിക്ഷേപണവും.ഏഴ് ഉപഗ്രഹങ്ങളില്‍ സിംഗപ്പൂര്‍ ഡിഫന്‍സ് സ്‌പേസ് ആന്‍ഡ് ടെക്‌നോളജി ഏജന്‍സിയുടെ ഡിഎസ് സാര്‍ ഉപഗ്രഹമാണ് ഇതില്‍ പ്രധാനപ്പെട്ടത്.

മറ്റ് ആറ് ഉപഗ്രഹങ്ങളില്‍ രണ്ടെണ്ണം മൈക്രോ സാറ്റലൈറ്റുകളും നാലെണ്ണം നാനോ സാറ്റലൈറ്റുകളുമാണ്.

  ഇന്ന് സംസ്ഥാനമൊട്ടാകെ കനത്ത മഴയ്ക്ക് സാധ്യത! എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

352 കിലോഗ്രാം ഭാരമുള്ള ഡിഎസ് സാര്‍ ഉപഗ്രഹം സിംഗപ്പൂരിലെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായാണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിങ്ങൾ കെ.എസ്.ആർ സ്റ്റേഷനിലാണോ? സൂക്ഷിക്കുക, നിങ്ങളെ നോക്കുന്നത് വെറും ക്യാമറകളല്ല, അതിന് പിന്നിൽ മുഖം തിരിച്ചറിയൽ സംവിധാനമുളള 'മാന്ത്രിക കണ്ണുണ്ട്'!
[masterslider id="10"]

Related posts