നഗരത്തിലെ പബ്ബുകളിലും ബാറുകളിലും മദ്യത്തിന്റെ വില പരിഷ്കരിക്കാൻ ഒരുങ്ങുന്നു

bar

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ 2023ലെ കർണാടക ബജറ്റിൽ പ്രഖ്യാപിച്ച എക്‌സൈസ് തീരുവയിൽ 20 ശതമാനം വർധന വ്യാഴാഴ്ച പ്രാബല്യത്തിൽ വന്നതിന് പിന്നാലെ മദ്യത്തിന്റെ വില പരിഷ്‌കരിക്കാനുള്ള നെട്ടോട്ടത്തിലാണ് ബെംഗളൂരുവിലെ ബാർ, പബ് ഉടമകൾ.

സർക്കാർ വിജ്ഞാപനം പുറപ്പെടുവിഛത്തോടെ ബജറ്റ് നിർദ്ദേശ പ്രകാരം മദ്യത്തിന്റെ വില വർധന ജൂലൈ 18 മുതൽ പ്രാബല്യത്തിൽ വന്നു.

ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി (IMFL) ബന്ധപ്പെട്ട 18 സ്ലാബുകളിലും അധിക എക്സൈസ് തീരുവ (AED) 20% വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ ബജറ്റ് പ്രസംഗത്തിൽ (ജൂലൈ 7 ന്) പ്രഖ്യാപിച്ചിരുന്നു. ഇതുകൂടാതെ സംസ്ഥാനത്ത് ബിയർ വിലയിൽ 10% വർധനയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

  ലോഡ്ജിൽ ഡെപ്യൂട്ടി തഹസിൽദാരെ മരിച്ച നിലയിൽ കണ്ടെത്തി

2024 മാർച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ 36,000 കോടി രൂപയുടെ എക്സൈസ് ശേഖരം ഇതിലൂടെ സമാഹരിക്കാൻ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2023 മെയ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ വോട്ടർമാർക്ക് വാഗ്ദാനം ചെയ്ത അഞ്ച് ഉറപ്പുകൾ കോൺഗ്രസ് സർക്കാർ നടപ്പിലാക്കാൻ പോകുന്ന സാഹചര്യത്തിലാണ് മദ്യത്തിന്റെ വില വർധനവ് അനിവാര്യമായത്.

  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!

ബജറ്റ് അവതരണത്തിന് മുമ്പ് മദ്യവിലയിൽ വരാനിരിക്കുന്ന വിലവർധനയെക്കുറിച്ചുള്ള ധാരാളം സൂചനകൾ മുഖ്യമന്ത്രി നൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം
[masterslider id="10"]

Related posts