സിവിൽ സർവീസ് പരീക്ഷയിൽ 55-ാം റാങ്ക് നേടി ബെംഗളൂരു സ്വദേശിനി

ബെംഗളൂരു: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) നടത്തിയ സിവിൽ സർവീസ് പരീക്ഷയിൽ (സിഎസ്ഇ) 2022-ലെ അഖിലേന്ത്യാ റാങ്ക് (എഐആർ) ആയ 55-ാം റാങ്ക് ബെംഗളൂരുവിലെ എച്ച്എസ് ഭാവന കരസ്ഥമാക്കി. ചൊവ്വാഴ്ചയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. ബൻശങ്കരിയിൽ താമസിക്കുന്ന ഭാവന എഞ്ചിനീയറിംഗ് ബിരുദധാരിയാണ്, നിലവിൽ ഇന്ത്യൻ റെയിൽവേസ് ട്രാഫിക് സർവീസിൽ (IRTS) ജോലി ചെയ്യുന്നു. സംസ്ഥാന ടോപ്പറായ യുവതിക്ക് ആറാം ശ്രമത്തിലാണ് ഈ റാങ്ക് നേടാനായത്.

  മുഖ്യമന്ത്രി ചർച്ചകൾക്കിടെ കെ. സുധാകരന്റെ വീട്ടിൽ കണ്ണൂരിലെ നേതാക്കളുടെ രഹസ്യ ഗ്രൂപ്പ് യോഗം

2018-ൽ യുവതി AIR 314 നേടി ഐആർടിഎസ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ടു. കഠിനാധ്വാനം സ്ഥിരതയോടും ക്ഷമയോടും കൂടിയാണ് തനിക്ക് ഈ ഫലം നൽകിയതെന്ന് യുവതി പറഞ്ഞു. ബെംഗളൂരു ബിഷപ്പ് കോട്ടൺ ഗേൾസ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഭാവന ബെംഗളൂരുവിലെ യെലഹങ്കയിലുള്ള ശ്രീ വെങ്കിടേശ്വര എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ബിഇ നേടിയത്.
ഇന്ത്യൻ അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസിൽ പ്രവേശിക്കാമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ഭാവന.

  ജെമിനി ചതിച്ച് ആശാനെ; എ.ഐ. ഉപയോ​ഗിച്ച് യാത്രക്കാരെ പറ്റിക്കാൻ നോക്കിയ ടാക്സി ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി!

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ മേയ് 14 വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
[masterslider id="10"]

Related posts