സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ആറാം റാങ്ക് സ്വന്തമാക്കി മലയാളി പെൺകുട്ടി

ഡൽഹി: 2022ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആദ്യ നാലു റാങ്കുകളും പെൺകുട്ടികൾക്കാണ്. മലയാളിയായ ഗഹന നവ്യ ജെയിംസ് ആറാം റാങ്കും എസ്. ഗൗതം രാജ് 63–ാം റാങ്കും നേടി. ഒന്നാം റാങ്ക് ഇഷിത കിഷോറിനാണ്. ഗരിമ ലോഹ്യയ്ക്കാണ് രണ്ടാം റാങ്ക്. എൻ. ഉമഹാരതി മൂന്നാം റാങ്കും സ്മൃതി മിശ്ര നാലാം റാങ്കും നേടി. മയൂർ ഹസാരികയ്ക്കാണ് അഞ്ചാം റാങ്ക്. 

  കുംഭമേളയിലെ വൈറൽ സുന്ദരി കേരളത്തിലെ തമ്പാനൂർ സ്റ്റേഷനിൽ; പിന്നിൽ സിനിമയെ വെല്ലുന്ന പ്രണയകഥ

ഐഎഎസിലേക്കു 180 പേർ ഉൾപ്പെടെ വിവിധ സർവീസുകളിലേക്കായി മൊത്തം 933 പേർക്കാണ് നിയമന ശുപാ‍ർശ. 2022 ജൂൺ 5നായിരുന്നു പ്രിലിമിനറി പരീക്ഷ . മെയിൻ പരീക്ഷ സെപ്റ്റംബർ 16 മുതൽ 25 വരെ നടത്തി. ഡിസംബർ 6ന് ഫലം പ്രഖ്യാപിച്ചു. മേയ് 18നാണ് അഭിമുഖങ്ങൾ അവസാനിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാണ്ടാമൃഗത്തിന്റെ ആക്രമണം: യുവ മൃഗഡോക്ടർ കൊല്ലപ്പെട്ടു; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us