നഗരത്തിലെ മലയാളികളെ ലക്ഷ്യം വച്ച് കോൺഗ്രസും പ്രചരണത്തിന്

ബെംഗളൂരു : പിസിസി വർക്കിങ് പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവുവിന്റെയും എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥിന്റെയും നേതൃത്വത്തിൽ കർണാടക പ്രവാസി കോൺഗ്രസ് യോഗം ചേർന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, കർണാടകയിൽ മലയാളി സാന്നിധ്യമുള്ള എല്ലാ പ്രദേശങ്ങളിലും കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തനം വിപുലീകരിക്കാൻ യോഗം തീരുമാനിച്ചു. പാർട്ടിയുടെ വിജയത്തിനായി പ്രവർത്തിക്കാനുള്ള ഉത്തരവാദിത്തം മലയാളികൾക്കുണ്ടെന്നു പി.സി. വിഷ്‌ണുനാഥ്‌ പറഞ്ഞു.

  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ

കർണാടകയിലെ കോൺഗ്രസിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ മലയാളി സാന്നിധ്യമുണ്ട്.കോൺഗ്രസിനുള്ളിൽ ജാതി മത ഭാഷാ വ്യത്യാസമില്ലെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറിയും കർണാടക പ്രവാസി കോൺഗ്രസ് പ്രസിഡന്റുമായ അഡ്വ. സത്യൻ പുത്തൂർ, സെക്രട്ടറി ജി.വി. വാവ, ചെയർമാൻ പി. ദിവാകരൻ, വൈസ് ചെയർമാൻ വി.എൽ. ജോസഫ്, ഡിസിസി ഭാരവാഹികൾ, യൂത്ത് കോൺഗ്രസ് ഭാരവാഹികൾ, എൻഎസ്‌യുഐ ഭാരവാഹികൾ, മൈനോറിറ്റി സെൽ ഭാരവാഹികൾ, വനിതാവിഭാഗം ഭാരവാഹികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗരുഡ മാളിന് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം
[masterslider id="10"]

Related posts