വഴിയോരക്കച്ചവടക്കാരന്റെ വണ്ടിയിൽ നിന്ന് മൂന്നര ലക്ഷം രൂപ വിലമതിക്കുന്ന വസ്ത്രങ്ങൾ മോഷണം പോയി

street vendors

ബെംഗളൂരു: വിജയനഗറിൽ റോഡരികിലെ കച്ചവടക്കാരന്റെ വണ്ടിയിൽ നിന്ന് 3.5 ലക്ഷം രൂപ വിലമതിക്കുന്ന വസ്ത്രങ്ങൾ മോഷണം പോയി. കടയുടമ മേശപ്പുറത്ത് വസ്ത്രങ്ങൾ ടാർപോളിൻ കൊണ്ട് മൂടിയാണ് വെച്ചിരുന്നത് സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞശേഷമാണ് പോലീസ് കേസ് എടുത്ത് മോഷ്ടാക്കൾക്കായി തിരച്ചിൽ നടത്തി തുടങ്ങിയത്.

മെയ് 6 ന് അർദ്ധരാത്രിയാണ് മോഷണം നടന്നതെന്ന് പാദരായണപുരയിൽ താമസിക്കുന്ന സദ്ദാം ഹുസൈൻ (25) നൽകിയ പരാതിയിൽ പറയുന്നു. 16-ാം മെയിൻ സർവീസ് റോഡിലെ പോലീസ് സ്റ്റേഷനിൽ നിന്ന് അര കിലോമീറ്ററിൽ മാത്രം താഴെ റോഡരികിലെ വണ്ടിയിലാണ് ഹുസൈൻ കച്ചവടം നടത്തുന്നത്. കച്ചവട സമയത് ഹുസൈൻ വസ്ത്രങ്ങൾ വിൽപനയ്ക്കായി മേശപ്പുറത്ത് പ്രദർശിപ്പിക്കും, ജോലി സമയം കഴിഞ്ഞ് ടാർപോളിൻ കൊണ്ട് പൊതിഞ്ഞ് ഒരു കയർ കെറ്റി സൂക്ഷിക്കുന്നതാണ് പതിവ്. മെയ് ആറിന് വണ്ടി അടച്ച് രാത്രി 11 മണിയോടെ വീട്ടിലേക്ക് പോയി. പിറ്റേന്ന് രാവിലെ 9.15 ഓടെ തിരികെ സ്ഥലത്തെത്തിയപ്പോൾ മോഷ്‌ടാക്കൾ മേശയിലെ കയർ അഴിച്ച് ചുരിദാറുകളും ദുപ്പട്ടയും ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ മോഷ്ടിച്ചതായി കണ്ടെത്തി.

  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ

ഞായറാഴ്ചകളിൽ കച്ചവടം കൂടുതലായതിനാൽ ശനിയാഴ്ച കൂടുതൽ വസ്ത്രങ്ങൾ സ്റ്റോക്ക് ചെയ്തിട്ടുണ്ടായിരുന്നെന്ന് ഹുസൈൻ പറഞ്ഞു. പോലീസിനെ സമീപിച്ചെങ്കിലും തിരഞ്ഞെടുപ്പുകാരണം കൃത്യമായ സഹായം ലഭിച്ചില്ല. മെയ് 14നാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. മിനി ഗുഡ്‌സ് വാഹനത്തിലും ഇരുചക്രവാഹനത്തിലും മോഷ്ടാക്കൾ എത്തുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കൂട്ടാളികൾ വസ്ത്രങ്ങൾ എടുത്തുകൊണ്ടുപോകുന്നതിനിടെ ബൈക്കിലെത്തിയയാൾ ആരെങ്കിലും കാണുന്നുണ്ടോ എന്ന നോക്കിനിന്നു എന്നും ഹുസ്സയിൻ പറയുന്നു. ഹുസൈൻ വസ്ത്രങ്ങൾ മേശപ്പുറത്ത് കെട്ടിവെച്ചു പോകുന്നത് മോഷ്ടാക്കൾ നിരീക്ഷിച്ചിട്ടുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം
[masterslider id="10"]

Related posts