റിസർവേഷൻ ആരംഭിച്ച് കൊച്ചുവേളി സ്പെഷ്യൽ എക്സ്പ്രെസ്

train

ബെംഗളൂരു: ഇന്ന് പുറപ്പെടുന്ന ബയ്യപ്പനഹള്ളി എസ്.എം.വി.റ്റി കൊച്ചുവേളി വേനൽക്കാല പ്രതിവാര സ്പെഷ്യൽ എക്സ്പ്രെസ് ട്രെയിനിന്റെ (6084 ) റിസർവേഷൻ ആരംഭിച്ചു. ട്രെയിൻ പ്രഖ്യാപിച്ച് 4 ദിവസം കഴിഞ്ഞാണ് റിസർവേഷൻ തുടങ്ങിയത്. ജൂൺ 28 വരെ ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് 12 .45 ന് ബയ്യപ്പനഹള്ളിയിൽ നിന്നും പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ 6 ന് കൊച്ചുവേളിയിലെത്തും.

  ഹോക്കി ഇന്ത്യക്കെതിരെ കടുത്ത ആരോപണവുമായി പി.ആർ. ശ്രീജേഷ്; വിദേശ പരിശീലകന് വേണ്ടി തന്നെ പുറത്താക്കിയെന്ന് ഒളിമ്പ്യൻ

കൊച്ചുവേളി എസ്.എം.വി.റ്റി ബയ്യപ്പനഹള്ളി സ്പെഷ്യൽ (06083 ) ജൂൺ 27 വരെ ചൊവ്വാഴ്ച്ചകളിൽ വൈകിട്ട് 6 .05 ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10 .55 ന് ബയ്യപ്പനഹള്ളിയിലെത്തും .

കെ. ആർ.പുരം ബംഗാർപെട്ട്, തിരുപട്ടൂർ, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ,എറണാകുളം ടൗൺ,കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രോഹിത് ശർമയുടെ 3.25 കോടി രൂപ വിലമതിക്കുന്ന വാച്ച് തട്ടിയെടുക്കാൻ ശ്രമം; കുട്ടി ആരാധകരുടെ പ്രവൃത്തിയിൽ താരം അസ്വസ്ഥൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts