രാജ്യത്ത് ഏകവ്യക്തി നിയമ നിര്‍മാണത്തിന് നീക്കം;ആദ്യ ഉന്നതതല യോഗം ചേർന്ന് കേന്ദ്രസര്‍ക്കാര്‍

ഡൽഹി: രാജ്യത്ത് ഏകവ്യക്തി നിയമ നിര്‍മാണത്തിന് നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇതു സംബന്ധിച്ച് ബില്ലുകൊണ്ടുവരാനുള്ള ശ്രമം കേന്ദസര്‍ക്കാര്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി ആദ്യ ഉന്നതതല യോഗം ചേര്‍ന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലായിരുന്നു യോഗം.

യോഗത്തില്‍ കേന്ദ്ര നിയമന്ത്രി കിരണ്‍ റിജിജു, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, ആര്‍എസ്എസ് പ്രതിനിധി അരുണ്‍ കുമാര്‍,ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ തുടങ്ങിയവര്‍ പങ്കെടുത്തു. ബിജെപിയുടെ പ്രകടനപത്രികയിലെ മുഖ്യവാഗ്ദാനമായിരുന്നു ഏക സിവില്‍ കോഡ്.  രാജ്യത്ത് ഗോവയില്‍ ഏക സിവില്‍ കോഡ് നിലവിലുണ്ട്. ഗുജറാത്തും ഉത്തരാഖണ്ഡും നിയമനിര്‍മാണത്തിന് കഴിഞ്ഞ ഒക്ടോബറില്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎൽ ആവേശം: ഇന്ന് ക്രിക്കറ്റ് പ്രേമികൾക്കായി മെട്രോ സമയം നീട്ടി വിശദാംശങ്ങൾ
  വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റ നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പെണ്ണും പൊന്നും ഗണേഷിന് ഏറെയിഷ്ടം; പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍
[masterslider id="10"]

Related posts

Click Here to Follow Us