കർണാടക റിലീസിനൊരുങ്ങി മാളികപ്പുറം

അടുത്തിടെ റിലീസ് ചെയ്ത ചിത്രങ്ങളിൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് മാളികപ്പുറം . വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ നേടി 100 കോടി ക്ലബില്‍ കയറിയിരുന്നു.

ഇപ്പോള്‍ ഒടിടി റിലീസിന് ശേഷം കര്‍ണാടകയില്‍ റിലീസിന് ഒരുങ്ങുകയാണ് മാളികപ്പുറം.

മാര്‍ച്ച്‌ 24നാണ് കര്‍ണാടകയില്‍ മാളികപ്പുറം റിലീസ് ചെയ്യുന്നത്. അമ്പതിലേറെ തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കന്നഡ റിലീസിനോടനുബന്ധിച്ച്‌ രണ്ട് ദിവസം മുമ്പ് ചിത്രത്തിന്‍റെ ട്രെയിലറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു

2022 ഡിസംബര്‍ 30 നാണ് മാളികപ്പുറം റിലീസ് ചെയ്തത്. ആദ്യ ദിനം മുതല്‍ തന്നെ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ബോക്സോഫീസില്‍ നിന്നും ലഭിച്ചത്. 40 ദിവസം കൊണ്ട് 100 കോടി രൂപയാണ് മാളികപ്പുറം നേടിയത്. ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായും മാളികപ്പുറം മാറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അവസാന നിമിഷം റൈഡ് ക്യാൻസൽ ചെയ്യുന്ന ഡ്രൈവർമാർക്ക് പണി കിട്ടും! ബെംഗളൂരുവിൽ അടുത്ത വൻ നീക്കവുമായി കർണാടകയും മുന്നോട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.
[masterslider id="10"]

Related posts