വിവാദ ട്വീറ്റ്, നടൻ ചേതൻ അറസ്റ്റിൽ 

ബെംഗളുരു: ഹിന്ദുത്വക്കെതിരെ ട്വീറ്റ് ചെയ്തതിന്റെ പേരിൽ കന്നഡ നടൻ ചേതൻ കുമാർ അഹിംസയെ പോലീസ് അറസ്റ്റ് ചെയ്തു.

നുണകൾക്ക് മേൽ കെട്ടിപ്പടുത്ത പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വ എന്ന് ട്വീറ്റ് ചെയ്തതിന് ആണ് ചേതൻ കുമാർ അഹിംസയെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. ബെംഗളുരു ശേഷാദ്രിപുരം പോലീസാണ് നടനെ അറസ്റ്റ് ചെയ്തത്. ബജ്റംഗദൾ പ്രവർത്തകൻ നൽകിയ പരാതിയിലാണ് നടനെ അറസ്റ്റ് ചെയ്തത്. ഹിന്ദുത്വ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് ട്വിറ്ററിലൂടെയുള്ള നടന്റെ പ്രതികരണമെന്ന് പരാതി. ഇന്നലെയാണ് നടൻ നുണകൾക്ക് മേൽ കെട്ടിപ്പടുത്തതാണ് ഹിന്ദുത്വയെന്ന് ട്വീറ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം
  ബസിൽ കയറാൻ ശ്രമിച്ച യാചകനെ ചവിട്ടി പുറത്താക്കി; ബി.എം.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts