12 ചീറ്റകളെ കൂടി ഇന്ന് ഇന്ത്യയില്‍ എത്തിക്കും: കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി

പ്രോജക്ട് ചീറ്റയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയില്‍നിന്ന് 12 ചീറ്റകളെ ഇന്ന് ഇന്ത്യയില്‍ എത്തിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ്. ജനുവരിയിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കരാറില്‍ ഒപ്പുവച്ചത്.

കരാര്‍ അനുസരിച്ച് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലെ കുനോ ദേശീയ ഉദ്യാനത്തിലേക്കാണ് ചീറ്റകളെ എത്തിക്കുക. ചീറ്റകളെ അതിന്റെ ആവാസ വ്യവസ്ഥയിലേക്ക് പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വര്‍ഷം പ്രോജക്ട് ചീറ്റയ്ക്ക് തുടക്കം കുറിച്ചത്.

  മതിൽ തകർന്ന് ഏഴുപേർ മരിച്ച സംഭവം: കരാറുകാരനെതിരെ വീഴ്ചയ്ക്ക് പോലീസ് കേസെടുത്തു

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഏഴിനാണ് നമീബയില്‍നിന്ന് എട്ട് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. നിലവില്‍ കുനോ ദേശീയ ഉദ്യാനത്തില്‍ എട്ടു ചീറ്റകളാണ് ഉള്ളത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇബോള ? ഉഗാണ്ടയിൽ നിന്നെത്തിയ വിദേശ വനിത നിരീക്ഷണത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts