ഡോക്ടറുടെ വേഷം കെട്ടി രോഗികളിൽ നിന്നും മോഷണം; നഴ്‌സ് അറസ്റ്റിൽ

ബെംഗളൂരു; അശോക് നഗറിലെ ഒരു സ്വകാര്യ ആശുപത്രി സ്റ്റാഫ് നഴ്‌സ് ജനുവരി 18 ന് ഡോക്ടറായി വേഷമിട്ട് രോഗികളിൽ നിന്ന് സ്വർണം മോഷ്ടിച്ചതിന് അറസ്റ്റിലായി. ലക്ഷ്മിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്യുകയും പ്രതിയെ അശോക്‌നഗർ പോലീസ് കണ്ടെത്തുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

  ജയിലിൽ കഴിയുന്ന നടൻ ദർശനെ ഭാര്യയും മകനും സന്ദർശിച്ചു; കൂടിക്കാഴ്ച ക്യാമറയിൽ പകർത്തി പോലീസ്

ചോദ്യം ചെയ്യലിൽ ജോലിസ്ഥലത്ത് വെച്ച് ഒരാളെ പരിചയപ്പെട്ടതായും അയാളുമായി അടുപ്പത്തിലായതായും ലക്ഷ്മി പോലീസിനോട് പറഞ്ഞു. അവസരം മുതലെടുത്ത് ഇയാൾ യുവതിയുടെ സ്വകാര്യ വീഡിയോകൾ പകർത്തുകയും പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തു.

ശല്യം സഹിക്കവയ്യാതെ മോചനദ്രവ്യം നൽകാനായി രോഗികളുടെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കാൻ തുടങ്ങിയതെന്ന് പോലീസ് പറഞ്ഞു. ഇവരുടെ മൊഴിയുടെ ആധികാരികത പരിശോധിക്കാൻ ആൺ സുഹൃത്തിനെ തേടുകയാണ് പോലീസ് ഇപ്പോൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രിയുടെ മണ്ഡ്യ സന്ദർശനം; സംസ്ഥാന ആവശ്യങ്ങൾ നിരത്തി സിദ്ധരാമയ്യ; പ്രധാനമന്ത്രിക്ക് 18 ഇന വികസന നിവേദനം; മേക്കാദാട്ടുവും എയിംസും പട്ടികയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്വിസ്റ്റുകളുടെ തമിഴകം; ഇടതുപക്ഷ പിന്തുണ തേടി വിജയ്; വിജയ്‌യെ ബി.ജെ.പിയിൽ നിന്ന് അകറ്റാൻ നീക്കം; തമിഴകത്ത് നിർണ്ണായക മണിക്കൂറുകൾ!
[masterslider id="10"]

Related posts

Click Here to Follow Us