സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായം നവീകരിക്കും

collage

ബെംഗളൂരു: ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനത്തിൽ സുതാര്യത ഉറപ്പാക്കാൻ നിരവധി സംവിധാനങ്ങൾ നവീകരിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്.

കോളേജുകളിൽ ഇംഗ്ലീഷിലും കന്നഡയിലും ആശയവിനിമയം നടത്താൻ വിദ്യാർത്ഥികളെ അനുവദിക്കാൻ തീരുമാനമെടുത്തതായി ഡിപ്പാർട്ട്മെന്റ് ഓഫ് കൊളീജിയറ്റ് ആൻഡ് ടെക്നിക്കൽ എജ്യുക്കേഷൻ (ഡിസിടിഇ) കമ്മീഷണർ പ്രദീപ് പി പറഞ്ഞു. ഇംഗ്ലീഷിലോ കന്നഡയിലോ പരീക്ഷ എഴുതാൻ വിദ്യാർത്ഥികളെ അനുവദിക്കാനും തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റിട്ടയർ ചെയ്യുന്ന സ്റ്റാഫുകളുടെയും അദ്ധ്യയപകരുടെയും പെൻഷനുമായി ബന്ധപ്പെട്ട കേസുകൾക്കായി ‘അദാലത്ത്’ ട്രാക്കിംഗ് അനുവദിക്കുന്ന നാല് തലങ്ങളുള്ള പരാതി പരിഹാര സംവിധാനവും നവീകരണത്തിൽ ഉൾപ്പെടുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി രശ്മി മഹേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

  ഉരുകി ഒലിച്ച് ക്രയോണുകൾ; ചൂടിൽ വെന്തുരുകി ബെംഗളൂരു വീഡിയോ വൈറൽ

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിലെ ഇരട്ടത്താപ്പ് ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഡിപ്പാർട്ട്‌മെന്റിനും ഉദ്യോഗസ്ഥർക്കും സർവകലാശാലയ്ക്കും കോളേജിനും ഇത് ലഭ്യമാകുന്നതിനും ബന്ധപ്പെട്ടവർക്ക് വിവരങ്ങൾ നൽകുന്നതിനും ഒരു സംവിധാനം ഉണ്ടായിരിക്കണം.

ഡിജിറ്റൽ ലേണിംഗും ഏകീകൃത ഡാറ്റയുമാണ് ലോകമെമ്പാടും വാദിക്കുന്ന രണ്ട് മികച്ച രീതികൾ. അതിനാൽ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇവ നിർബന്ധമായും നടപ്പാക്കണമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി സി എൻ അശ്വത് നാരായൺ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രശസ്ത ഗായിക ആശ ഭോസ്‌ലെ ആന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "കാന്താര ടീമിൽ 'വിള്ളൽ'? ഹോംബാലെ ഫിലിംസിനെ കൈവിട്ട് റിഷഭ് ഷെട്ടി ? ആരാധകരെ ഞെട്ടിച്ച് ഇൻസ്റ്റാഗ്രാം നീക്കം!"
[masterslider id="10"]

Related posts

Click Here to Follow Us