അടുത്തത് മുസ്ലീം മുഖ്യമന്ത്രി; ലഡു പൊട്ടിയത് സി.എം.ഇബ്രാഹിമിന് !

ബെംഗളൂരു : തങ്ങൾ അധികാരത്തിൽ എത്തിയാൽ സംസ്ഥാനത്ത് ഒരു മുസ്ലീം മുഖ്യമന്ത്രിയുണ്ടാകും എന്ന് കഴിഞ്ഞ ദിവസങ്ങളിൽ മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി.കുമാരസ്വാമി പ്രഖ്യാപിച്ചത് സി.എം.ഇബ്രാഹിമിനെ ഉദ്ദേശിച്ചെന്ന് വാർത്തകൾ.

അടുത്ത തെരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് ഭൂരിപക്ഷം ലഭിച്ചാൽ ഇവിടെ ഒരു മുസ്ലീം മുഖ്യമന്ത്രി ഉണ്ടാവും, വനിതാ ,ദളിത് ഉപമുഖ്യമന്ത്രിമാരും ഉണ്ടാവുമെന്നാണ് കുമാരസ്വാമി കഴിഞ്ഞ ദിവസങ്ങളിൽ വെളിപ്പെടുത്തിയത്.

  7.4 തീവ്രതയുളള വൻ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ്; മൂന്ന് മീറ്റർ ഉയരത്തിൽ വരെ തിരമാലകൾക്ക് സാധ്യത

ദളിതരും വനിതകളും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മറ്റ് പാർട്ടികൾ ശ്രദ്ധിക്കുന്നില്ല, മുസ്ലീങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം മുസ്ലീം മുഖ്യമന്ത്രിയാണ് എന്ന് താൻ കരുതുന്നില്ല എന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

ഇപ്പോൾ കർണാടക ജെ.ഡി.എസിൻ്റെ   പ്രസിഡൻ്റ് ആണ് സി.എം.ഇബ്രാഹിം.

സംസ്ഥാന മുൻ മന്ത്രിയായ ഇബ്രാഹിം ജനതാ പാർട്ടി, ജെ.ഡി.എസ്, കോൺഗ്രസ് പാർട്ടികളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഏതാനും മാസങ്ങൾക്ക് മുൻപാണ് കോൺഗ്രസ് വിട്ട് വീണ്ടും ജെ.ഡി.എസിൽ ചേർന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലക്ഷദ്വീപ് സന്ദർശനം ഇനി 'ഈസി'; പോലീസ് സർട്ടിഫിക്കറ്റും സ്പോൺസറും വേണ്ട; പുതിയ നിയമം ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിൽ റെക്കോർഡ് ചൂട്: പത്തു വർഷത്തിനിടയിലെ ഉയർന്ന താപനിലയിൽ മൂന്നാമത്
[masterslider id="10"]

Related posts

Click Here to Follow Us