ബിഎംടിസി സർക്കിൾ ഫീഡർ മിനി ബസ് കബൺ പാർക്കിൽ നിന്ന് സർവീസ് പുനരാരംഭിച്ചു

ബെംഗളൂരു: കബൺ പാർക്ക് മെട്രോ സ്റ്റേഷനിൽ നിന്നു വസന്ത് നഗറിലേക്ക് ഉള്ള ബിഎംടിസിയുടെ സർക്കിൾ ഫീഡർ മിനി ബസ് സർവീസ് പുനരാരംഭിച്ചു. കോവിഡ് മഹാമാരിയെ തുടർന്ന് നിർത്തിവച്ചിരുന്ന സർവീസാണിപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്.

കബൺ പാർക്ക് സ്റ്റേഷനിലെ എച്ച്എഎൽ ഗേറ്റിന് മുൻവശത്തു നിന്നാണ് ഫീഡർ ബസ് പുറപ്പെടുന്നത്. 15-20 മിനിറ്റ് ഇടവേളയിൽ ക്രമീകരിച്ചിരിച്ചിരിക്കുന്ന ബസ് സർവീസ് രാവിലെ 6.20 മുതൽ തുടങ്ങി രാത്രി 8.45 വരെയാണ് ഉണ്ടാവുക. 5 -15 രൂപയാണു ടിക്കറ്റ് നിരക്ക്.

  ചൂട് കൂടിയതോടെ ബെംഗളൂരുവിൽ പൂൾ പാർട്ടികൾ സജീവം!

ഇന്ത്യൻ എക്സ്പ്രസ്, കണ്ണിങ് ഹാം റോഡ്, അലയൻസ് ഫ്രാൻ സൈസ്, മൗണ്ട് കാർമൽ കോളജ്, ഷാങ്ഗില ഹോട്ടൽ എന്നിവിടങ്ങളിലൂടെ ചുറ്റി ബസ് വീണ്ടും കബൺ സ്റ്റേഷനിലെത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉഗാദിയും റംസാനും പ്രമാണിച്ച് സൗജന്യ ചിക്കൻ വിതരണം; കിലോമീറ്ററുകൾ നീണ്ട ക്യൂ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us