അൺറിസർവ്ഡ് ടിക്കറ്റ് ക്യുആർ കോഡ് ഉപയോഗിച്ച് എടുക്കാം; സൗകര്യം ആരംഭിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ

ബെംഗളൂരു: ക്യുആർ കോഡ് ഉപയോഗിച്ച് അൺറിസർവ്ഡ് ടിക്കറ്റെടുക്കാനുള്ള സൗകര്യം ആരംഭിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ആദ്യഘട്ടത്തിൽ മൈസൂരു ഡിവിഷന് കീഴിലെ 30 സ്റ്റേഷനുകളിലാണു സംവിധാനം നിലവിൽ വന്നത്. ബെംഗളൂരു, ഹബ്ബള്ളി ഡിവിഷനുകളിൽ സേവനം വൈകാതെ ലഭ്യമാകും.യുടിഎസ് മൊബൈൽ ആപ് ഉപയോഗിച്ച് തന്നെയാണ് ക്യുആർ കോഡ് ടിക്കറ്റും എടുക്കുന്നത്.

യുടി എസ് ആപ് ഉപയോഗിച്ചു റെയിൽവേ പാളത്തിന്റെ 15 മീറ്റർ പരിധിയിൽ ടിക്കറ്റെടുക്കാൻ കഴിയില്ല. യാത്ര തുടങ്ങുന്ന സ്റ്റേഷനും അവസാനിക്കുന്ന സ്റ്റേഷനും രേഖപ്പെടുത്തി സ്റ്റേഷന്റെ പുറത്തോ വീട്ടിൽ നിന്നോ ടിക്കറ്റ് ബുക്ക് ചെയ്യണമായിരുന്നു. പണമടയ്ക്കാൻ റെയിൽവേയുടെ ഇ വോലറ്റ് സൗകര്യം ഉപയോഗിക്കണം.

  പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോൾ യാത്ര തുടങ്ങുന്ന സ്റ്റേഷൻ ആപ്പിൽ തെളിഞ്ഞുവരും. യാത്ര അവസാനിപ്പിക്കുന്ന സ്റ്റേഷൻ മാത്രം രേഖപ്പെടുത്തിയാൽ മതി. ഗൂഗിൾ പേ പേടിഎം എന്നിവ ഉപയോഗിച്ച് ടിക്കറ്റിന്റെ പണം അടയ്ക്കാം. എന്നാൽ ടിക്കറ്റിന്റെ പകർപ്പെടുക്കാനോ കൈമാറാനോ സാധിക്കില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം
[masterslider id="10"]

Related posts