പ്രഗ്നൻസി ടെസ്റ്റ് പോസിറ്റീവ്, ചിത്രം പങ്കുവച്ച് പാർവതി തിരുവോത്ത്

നടി പാർവതി തിരുവോത്ത് പങ്കുവച്ച ഫോട്ടോ വൈറൽ. ചിത്രം ഏറ്റെടുത്ത് സഹതാരങ്ങളും. ഒരു പ്രഗ്നൻസി കിറ്റിന്റെ ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. അതിൽ രണ്ട് വര കൂടി തെളിഞ്ഞ് കണ്ടതോടെ പാർവതി ഗർഭിണിയാണോ എന്ന ചോദ്യവുമായി പലരും എത്തി.

പാർവതിയുടെ പോസ്റ്റിന് താഴെ നൂറ് കണക്കിനുള്ള കമന്റുകളാണ് വരുന്നത്. ഇതെങ്ങനെയാണ് സംഭവിച്ചത്, വിവാഹം കഴിഞ്ഞായിരുന്നോ, സത്യമെന്താണ് എന്നൊക്കെ അന്വേഷിക്കുകയാണ് ആരാധകർ. ഇതിന് പിന്നാലെയാണ് ഈ കഥയിലൊരു ട്വിസ്റ്റ് ഉണ്ടെന്നുള്ള കാര്യം പുറത്ത് വരുന്നത്.

  തട്ടിപ്പുകാർ ഇനി വിറയ്ക്കും! ഫോണിൽ വരുന്ന മെസ്സേജ് വ്യാജമാണോ എന്ന് നിമിഷങ്ങൾക്കകം അറിയാം; പുതിയ സാങ്കേതികവിദ്യയുമായി ബെംഗളൂരു കമ്പനി

‘സോ, അത്ഭുതം ഇവിടെ തുടങ്ങുന്നു’ എന്നാണ് ചിത്രത്തിന് നടി നൽകിയ ക്യാപ്ഷൻ. ഇതിന് പിന്നാലെ ഗായിക സയനോര, നടിമാരായ പത്മപ്രിയ, നിത്യ മേനോൻ, അർച്ചന പത്മിനി തുടങ്ങി നിരവധി നടിമാരും ഇതേ പോസ്റ്റ് ഇതേ ക്യാപ്‌ഷനിൽ പങ്കുവെച്ചിരിക്കുകയാണ്. അങ്ങനെയാണ് ആരാധകർക്കിടയിലും സംശയങ്ങൾക്ക് തുടക്കം കുറിച്ചത്.

നടിയ്ക്ക് ആശംസകളുമായും പലരും എത്തി, എന്നാൽ ഇത് സിനിമയുടെ പ്രൊമോഷന്റെ ഭാഗമാണെന്ന് ചിലർ കമന്റിലൂടെ പറഞ്ഞു തുടങ്ങിയതാണ് നടിയ്ക്ക് ആശംസ കമന്റിട്ടവർ ചമ്മി തുടങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കം: പ്രതിപക്ഷ ഉപദേശം തേടിയ ശേഷം അന്തിമ തീരുമാനം; ആഗസ്റ്റ് 13-ന്റെ ബന്ദ് പിൻവലിക്കണം; ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു നമ്മ മെട്രോ ജോലിക്കിടെ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു
[masterslider id="10"]

Related posts