പി ജി ഹോസ്റ്റൽ കുളിമുറിയിൽ എഴുത്തുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു; പേയിംഗ് ഗസ്റ്റായി താമസിക്കുന്ന 24 കാരനെ കുളിമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സെപ്തംബർ 19 നായിരുന്നു സംഭവം. സെപ്തംബർ 16ന് വൈകുന്നേരത്തോടെ അനിൽകുമാർ മരിച്ചിരിക്കുന്നാതായിട്ടാണ് പോലീസ് സംശയിക്കുന്നത്. മകന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് എച്ച്.ടി സോമശേഖർ ഗോവിന്ദരാജനഗർ പോലീസിൽ പരാതി നൽകി.

കുളിമുറിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് വരെ പിജി അക്കോമഡേഷന്റെ ചുമതലയുള്ള വ്യക്തിയും മറ്റ് താമസക്കാരും മരണം ശ്രദ്ധിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് സോമശേഖർ കണ്ടെത്തി. എഴുത്തുകാരനായ ശിവമോഗ സ്വദേശി കുമാർ ദാസറഹള്ളിയിലെ വിനായക പിജിയിൽ സുഹൃത്തുക്കളോടൊപ്പം താമസിച്ചു വരികയായിരുന്നു. സെപ്തംബർ 16 ന് വൈകുന്നേരം കുളിക്കുന്നതിനായി ബാത്ത്റൂമിൽ പോയെങ്കിലും തിരിച്ചെത്തിയില്ല.

  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ

തങ്ങളെ അറിയിക്കാതെയാണ് ഇയാൾ പുറത്തുപോയെന്നാണ് സുഹൃത്തുക്കൾ കരുതിയത്. കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയ മുറിയിലെ കുളിമുറി മറ്റാരോ ആണ് ഉപയോഗിക്കുന്നത് എന്ന് കരുതി അവർ മറ്റേ കുളിമുറിയാണ് ഉപയോഗിച്ചതെന്നും അവർ പറഞ്ഞു. എന്നാൽ സെപ്തംബർ 19ന് കുളിമുറിയുടെ വാതിൽ കുത്തിത്തുറന്ന് അഴുകിയ നിലയിൽ കുമാറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് കുമാർ മരിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് ഇവർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ കോർപ്പറേറ്റ് സമ്മർദ്ദം മടുത്തു; ഐടി മാനേജർ ഉദ്യോഗം ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ യുവതിയുടെ കഥ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു
[masterslider id="10"]

Related posts