ഡ്യൂറൻഡ് കപ്പ്‌, ബെംഗളൂരു ഫൈനലിൽ പ്രവേശിച്ചു 

ബെംഗളൂരു: ഹൈദരാബാദ് എഫ്.സിയെ മറികടന്ന് ബെംഗളൂരു എഫ്.സി. 2022 ഡ്യൂറന്‍ഡ് കപ്പ് ഫൈനലില്‍.

സെമിയില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബെംഗളൂരു ഹൈദരാബാദിനെ മറികടന്നത്. ഹൈദരാബാദിന്റെ ഒഡെയ് ഒനൈയിന്‍ഡ്യ വഴങ്ങിയ സെല്‍ഫ് ഗോളാണ് ബെംഗളൂരുവിന് തുണയായത്.

മത്സരത്തിന്റെ 30-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. പ്രബീര്‍ ദാസിന്റെ ക്രോസ് ക്ലിയര്‍ ചെയ്യുന്നതിനിടയില്‍ പന്ത് ഒഡെയുടെ കാലില്‍ തട്ടി അബദ്ധത്തില്‍ വലയില്‍ കയറുകയായിരുന്നു. ആദ്യം റോയ് കൃഷ്ണയാണ് ഗോളടിച്ചതെന്ന് തോന്നിച്ചെങ്കിലും പിന്നീട് റീപ്ലേയില്‍ അത് സെല്‍ഫ് ഗോളാണെന്ന് കണ്ടെത്തി.

  ശശി തരൂര്‍ എംപിയുടെ ഗണ്‍മാന് നേരെ കയ്യേറ്റ ശ്രമം; അഞ്ച് പേര്‍ക്കെതിരെ കേസ്

ഈ ഗോളിന്റെ ബലത്തില്‍ ബെംഗളൂരു ഫൈനലിലേക്ക് പ്രവേശിച്ചു. സമനില ഗോള്‍ നേടാന്‍ ഹൈദരാബാദ് പരമാവധി ശ്രമിച്ചെങ്കിലും പാറപോലെ ഉറച്ച ബെംഗളൂരുവിന്റെ പ്രതിരോധം അതെല്ലാം വിഫലമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയുടെ തടസ്സവാദങ്ങൾ തകർന്നു; മലബാറിലെ യാത്രക്കാർക്ക് ഇനി ആഘോഷരാവ്!" ബെംഗളൂരു-കോഴിക്കോട് ട്രെയിൻ നാളെ മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാട്‌സ്ആപ്പ് ചാറ്റിങ് ഇനി 'ബബിൾ' സ്റ്റൈലിൽ; പുത്തൻ ഫീച്ചർ എത്തുന്നു
[masterslider id="10"]

Related posts

Click Here to Follow Us