ഇന്ത്യയിൽ ആദ്യമായി പബ്ലിക് വാഹന ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ബെസ്കോം.

ബെംഗളൂരു : രാജ്യത്ത് ആദ്യമായാണ് സർക്കാർ ഉടമസ്ഥതയിലുള്ള ഒരു കമ്പനി സ്വകാര്യ പൊതു ആവശ്യങ്ങൾക്ക്  ഉതകുന്ന തരത്തിൽ വാഹന ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ പോകുന്നത്, അത് മറ്റാരുമല്ല ബെംഗളൂരുവിലും സമീപ പ്രദേശങ്ങളിലും  വൈദ്യുതി വിതരണം നടത്തുന്ന സർക്കാർ നിയന്ത്രണത്തിലുള്ള കമ്പനിയായ ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലെ കമ്പനി തന്നെ.

ആദ്യ ഘട്ടത്തിൽ നഗരത്തിലെ പതിനൊന്നിടങ്ങളിലായി ആറുമാസത്തിനുള്ളിൽ ഇത്തരം സ്‌റ്റേഷനുകൾ സ്ഥാപിക്കാനാണ് പദ്ധതി.

ഇതിലെ ആദ്യത്തേത് ഈ മാസം മദ്ധ്യത്തോടെ തന്നെ ബെസ്കോമിന്റെ ആസ്ഥാനമായ കെ.ആർ.സർക്കിളിന് സമീപം പ്രവർത്തന സജ്ജമാകും.

  കർണാടകയിൽ വികസന കുതിപ്പ്: അന്താരാഷ്ട്ര സ്റ്റേഡിയത്തിനും ദുരഭിമാനക്കൊല തടയാനുളള പുതിയ നിയമത്തിനും അംഗീകാരം

ഗതാഗത വകുപ്പിന്റെ അറിവിൽ നഗരത്തിൽ 6000 റജിസ്റ്റർ ചെയ്ത വൈദ്യുത വാഹനങ്ങൾ ഉണ്ട്.

ചാർജ്ജ് ചെയ്യുന്ന സമയത്ത് വാണിജ്യ നിരക്ക് ഈടാക്കുകയും പിന്നീട് അതിന് സബ്സിഡി ലഭിക്കുകയും ചെയ്യും.

ചാർജിംഗ് സ്‌റ്റേഷനുകളിൽ കുറഞ്ഞ താരിഫ് ഈടാക്കുന്നതിനെ കുറിച്ച് കർണാടക വൈദ്യുതി നിയന്ത്രണ ബോർഡിന്റെ അനുമതി ഉടൻ ലഭിക്കും, ഗ്രീൻ എനർജിയെ പ്രോൽസാഹിപ്പിക്കുന്നതിന് ഇത്തരം നീക്കങ്ങൾ സഹായിക്കും .

ആദ്യ ഘട്ടത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മുകളിലുള്ള ബെസ്കോം ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ തന്നെ വൈദ്യുത വാഹനങ്ങളായി മാറ്റാനാണ് പദ്ധതി, അതിൽ 200 വണ്ടികളിൽ 10 ഉടൻ തന്നെ മാറ്റും. ഫീൽഡിലേക്ക് ജോലിക്ക് പോകുന്ന വണ്ടികൾ ഇലക്ട്രിക്കൽ വാഹനങ്ങൾ ആക്കി മാറ്റുക എന്നത് ഇന്നത്തെ നിലയിൽ പ്രായോഗികമല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയനഗറിൽ തീരാത്ത 'വൈറ്റ് ടോപ്പിങ്' ദുരിതം; ആറുമാസം പറഞ്ഞിട്ട് ഒരു വർഷമായി, കച്ചവടം പകുതിയായി കുറഞ്ഞെന്ന് വ്യാപാരികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഫ്ലാറ്റെടുക്കാൻ പ്ലാനുണ്ടോ? എങ്കിൽ ഈ മലയാളി യുവതിയുടെ അനുഭവം നിങ്ങൾ അറിഞ്ഞിരിക്കണം; വീഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us