കൊലക്കേസ് പ്രതിക്ക് കാമുകനൊപ്പം ലോഡ്ജിൽ താമസിക്കാൻ അനുമതി; പോലീസുകാർക്കെതിരെ കേസ്

ബെംഗളൂരു: കൊലക്കേസ് പ്രതിക്ക് കാമുകനൊപ്പം സ്വകാര്യ ലോഡ്ജിൽ താമസിക്കാൻ പോലീസ് സൗകര്യമൊരുക്കുന്ന ഞെട്ടിക്കുന്ന സംഭവം കർണാടകയിലെ ധാർവാഡ് നഗരത്തിൽ പുറത്തുവന്നു. കൊലപാതകക്കേസിലെ പ്രതിയായ ബച്ചാ ഖാനെ ശനിയാഴ്ച ധാർവാഡിലെ കോടതിയിൽ ഹാജരാക്കാൻ ബല്ലാരി പോലീസ് കൊണ്ടുവന്നിരുന്നു.

കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ പോകുന്നതിന് മുമ്പ് പോലീസ് പ്രതിയെ കാമുകനൊപ്പം ഹോട്ടൽ മുറിയിൽ താമസിക്കാൻ അനുവദിച്ചു. പോലീസുകാരും സ്ഥലത്ത് കാവൽ നിന്നിരുന്നതായി ഇവരെ പിടികൂടിയ പോലീസ് സംഘം അറിയിച്ചു. ബെംഗളൂരുവിൽ നിന്ന് എത്തിയ ബച്ച ഖാന്റെ കാമുകൻ ബച്ചയ്ക്കായി നേരത്തെ മുറിയിൽ കാത്തുനിൽക്കുകയായിരുന്നു.

  ഭക്ഷണ വിതരണ രംഗത്ത് വിപ്ലവവുമായി 'ടോയിംഗ്'; റെസ്റ്റോറന്റ് വിലയിൽ ബിരിയാണിയും ബർഗറും ഇനി ബെംഗളൂരുവിലെ വീട്ടിലെത്തും

എന്നാൽ, ഹുബ്ബള്ളി ഗോകുല റോഡ് പോലീസ് സ്‌റ്റേഷൻ ഉദ്യോഗസ്ഥർ നിയമങ്ങൾ ലംഘിച്ച് കൊലക്കേസ് പ്രതിയെ കാമുകനൊപ്പം ലോഡ്ജിൽ താമസിക്കാൻ അനുവദിച്ചതിന്റെ വിവരങ്ങൾ ശേഖരിച്ചിരുന്നു. തുടർന്ന് പോലീസുകാർ ഹോട്ടലിൽ റെയ്ഡ് നടത്തുകയും ബച്ചാ ഖാനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ശേഷം ഇതുമായി ബന്ധപ്പെട്ട് പോലീസുകാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

  ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിർത്തിയിട്ടിരുന്ന കാറിലിടിച്ചു: നാല് പേർ രക്ഷപെട്ടത് അത്ഭുതകരമായി

ഫ്രൂട്ട് ഇർഫാൻ എന്ന ഇർഫാൻ കൊല്ലപ്പെട്ട കേസിൽ ബച്ചാ ഖാനെ നേരത്തെ ഹുബ്ബള്ളിയിൽ അറസ്റ്റ് ചെയ്തിരുന്നു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐപിഎൽ ടിക്കറ്റ് റാക്കറ്റിൽ അസോസിയേഷൻ അംഗമോ? ബെംഗളൂരു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച കരിഞ്ചന്ത ഇടപാട്!
[masterslider id="10"]

Related posts

Click Here to Follow Us