സന്ദേശ് ജിങ്കൻ ഇനി ബെംഗളൂരു എഫ് സി യിൽ

ബെംഗളൂരു: ഐഎസ്‌എല്ലിൽ സന്ദേശ് ജിങ്കൻ ഇനി ബെംഗളൂരു എഫ് സിയിൽ. എ ടി കെ മോഹൻ ബഗാൻ വിട്ട താരത്തിന് വിദേശത്ത് നിന്ന് അടക്കം ധാരാളം ഓഫറുകൾ വരുന്നു, എന്നാൽ ജിങ്കൻ ബെംഗളൂരു എഫ് സി തിരഞ്ഞെടുക്കുകയായിരുന്നു.

ഒരു വർഷത്തെ കരാറിനാണ് ജിങ്കനെ ബെംഗളൂരു എഫ് സി സ്വന്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം പുറത്തുവിട്ടു. ജിങ്കൻ മുൻപ് കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കുമ്പോൾ ലോൺ അടിസ്ഥാനത്തിൽ ബെംഗളൂരുവിന് ഒപ്പം ഐ ലീഗിൽ കളിച്ചിട്ടുണ്ട്.

  ബെംഗളൂരു-കേരള റൂട്ടുകളിൽ ഇനി 'പല്ലക്കി' യാത്ര; പ്രതിദിന നോൺ എസി സ്ലീപ്പർ സർവീസുകളുമായി കർണാടക ആർടിസി; റൂട്ടും നിരക്കും അറിയാൻ വായിക്കാം

ജിങ്കന്റെ പ്രകടനങ്ങളിൽ കോച്ച് ഫെറാന്റോ തൃപ്തനല്ല എന്നതിനാലായിരുന്നു ജിങ്കനെ മോഹൻ ബഗാൻ ഒഴിവാക്കിയതിനു കാരണമെന്നും റിപ്പോർട്ടുകളുണ്ട്.

നേരത്തെ മോഹൻ ബഗാൻ വിട്ട് ക്രോയേഷ്യയിൽ പോയ ജിങ്കൻ പരിക്ക് കാരണം ബഗാനിലേക്ക് തിരികെ എത്തുകയായിരുന്നു. 29കാരനായ ജിങ്കൻ കേരള ബ്ലാസ്റ്റേഴ്സ് വിട്ടാണ് എടികെയിലെത്തിയത്. ബെംഗളൂരു എഫ്സിലേക്കുള്ള വരവ് ക്ലബിന് ഗുണകരമാകുമെന്നാണ് ആരാധകരുടെ വിശ്വാസം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിശ്രമകാലം ഇനി സുരക്ഷിതം; മുതിർന്ന പൗരന്മാർക്ക് പ്രതിമാസം 20,000 രൂപയിലേറെ വരുമാനം ഉറപ്പാക്കാം; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാട്ടാന ആക്രമണം; മലയാളിയായ 14കാരന് ദാരുണാന്ത്യം
[masterslider id="10"]

Related posts