വൃഷ്ടിപ്രദേശത്ത് കനത്ത മഴ; മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കാൻ സാധ്യത

ഇടുക്കി: കനത്ത മഴയുടെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ ഡാം നാളെ (വെള്ളിയാഴ്ച) തുറന്നേക്കും. നിലവിലെ സ്ഥിതി തുടർന്നാൽ നാളെ രാവിലെ 10 മണിക്ക് തുറക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ജലനിരപ്പ് 136 അടിയിലെത്തിയപ്പോഴാണ് ജാഗ്രതാ നിർദേശം നൽകിയത്. നീരൊഴുക്കിന്‍റെ ഭാവിസ്ഥിതി നോക്കി വെള്ളം തുറക്കാനുള്ള നടപടി സ്വീകരിക്കും.

അതേസമയം, മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈമുരുകന് മന്ത്രി റോഷി അഗസ്റ്റിൻ കത്തയച്ചു. വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് പരമാവധി കുറച്ച് നിലനിര്‍ത്തണം അഭ്യർത്ഥിച്ചാണ് കത്തയച്ചിരിക്കുന്നത്.

  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?

വരും ദിവസങ്ങളിൽ അതിശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ജലനിരപ്പ് 136 അടിയിലെത്തി. ഇത് ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുന്നു. അതിനാൽ രാത്രിയിൽ അപ്രതീക്ഷിതമായി കനത്ത മഴ പെയ്താൽ ഡാം തുറക്കേണ്ടി വരും. ഇതൊഴിവാക്കാൻ ഡാമിൽ നിലവിലുള്ള ജലനിരപ്പ് ക്രമീകരിക്കണം. ഡാം തുറക്കുന്നതിന് മുമ്പ് ജനങ്ങൾക്ക് മതിയായ മുന്നറിയിപ്പ് നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മുമ്പത്തെപ്പോലെ രാത്രിയിൽ ഡാം തുറക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ അയച്ച കത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
[masterslider id="10"]

Related posts