ബംഗ്ലാദേശ് ഭീകരനെ ബെംഗളൂരുവിൽ നിന്ന് കൊൽക്കത്ത പോലീസ് പിടികൂടി 

ബെംഗളൂരു: ഭീകരസംഘടനയായ അന്‍സാര്‍ ബംഗ്ലയിലെ ഭീകരന്‍ ഫൈസല്‍ അഹ്മദിനെ ബെംഗളൂരുവില്‍ നിന്ന് കൊല്‍ക്കത്ത പോലീസ് അറസ്റ്റ്ചെയ്തു.

ബംഗ്ലാദേശിലെ ശാസ്ത്ര എഴുത്തുകാരനും ബ്ലോഗറുമായ ആനന്ദ് വിജയ് ദാസിന്‍റെ കൊലപാതകക്കേസില്‍ പോലീസ് ഇയാളെ അന്വേഷിച്ചുവരുകയായിരുന്നു. ബംഗ്ലാദേശിലെ സില്‍ഹെട്ടില്‍ 2015 ലാണ് ഫൈസലും മറ്റ് മൂന്നുപേരും ചേര്‍ന്ന് ആനന്ദിനെ കൊലപ്പെടുത്തിയത്.

കേസില്‍ ബംഗ്ലാദേശ് കോടതി ഇവരെ കുറ്റക്കാരെന്ന് കണ്ടെത്തുകയും വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫൈസല്‍ രക്ഷപ്പെട്ട് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. ഇയാള്‍ ബെംഗളൂരുവില്‍ ഉണ്ടെന്ന് ബംഗ്ലാദേശ് പോലീസ് കൊല്‍ക്കത്ത പോലീസിനെ അറിയിച്ച്‌ പിടികൂടാന്‍ സഹായം ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഇയാളെ കൊല്‍ക്കത്ത പോലീസ് ബൊമ്മനഹള്ളിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാള്‍ ബെംഗളൂരുവില്‍ കാര്‍ ഡ്രൈവറായി കഴിയുകയായിരുന്നു. ഇന്ത്യന്‍ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട് എന്നിവ ഇയാള്‍ക്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. മിസോറമിലെയും അസമിലെയും വ്യാജമേല്‍വിലാസം നല്‍കിയാണ് ഇവ സംഘടിപ്പിച്ചത്. ഇയാള്‍ക്ക് അല്‍ഖ്വയ്ദയുമായി ബന്ധം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരിക്കാൻ പാളത്തിൽ കിടന്ന് മലയാളി യുവാവ്; പോലീസിനെ വെട്ടിച്ച് ഓടിയത് രണ്ട് കിലോമീറ്റർ; ഒടുവിൽ ബെം​ഗളൂരു പോലീസ് രക്ഷിച്ചത് ഇങ്ങനെ
  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!
[masterslider id="10"]

Related posts